Advertisment

ഗവേഷക വിദ്യാർഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറി; കാലിക്കറ്റ് സർവകലാശാലയിലെ പിഎച്ച്.ഡി ഗൈഡായ അധ്യാപകനെ പദവിയിൽനിന്ന് നീക്കി

New Update
calicut ucity.jpg

കോഴിക്കോട്: ഗവേഷക വിദ്യാർഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടർന്ന് അധ്യാപകനെ ഗൈഡ് പദവിയിൽനിന്ന് നീക്കി.

Advertisment

കോഴിക്കോട് ഫാറൂഖ് കോളജ് മലയാളവിഭാഗം അധ്യാപകനും കാലിക്കറ്റ് സർവകലാശാലയിലെ പിഎച്ച്.ഡി ഗൈഡുമായ ഡോ. അസീസ് തരുവണക്കെതിരെയാണ് നടപടി.

സർവകലാശാല ആഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടപടിയെടുത്തത്.

അധ്യാപകനിൽ വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ ഗൈഡ് പദവി തിരിച്ച് നൽകില്ലെന്നും വി.സി വ്യക്തമാക്കി.

ലൈംഗികച്ചുവയോടെ പെരുമാറുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്തെന്നായിരുന്നു അസീസ് തരുവണയുടെ മേൽനോട്ടത്തിൽ ഗവേഷണം നടത്തിയ വിദ്യാർഥിനികളുടെ പരാതി.

Advertisment