കുട്ടികളെ ശകാരിക്കാന്‍ പോലും ഭയമാണെന്ന് അധ്യാപകര്‍. ശകാരിച്ചാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ വന്നു പ്രശ്നം ഉണ്ടാക്കും. ചെറിയ കാരണങ്ങള്‍ക്ക് പോലും കുട്ടികള്‍ ആത്മഹ്യ ചെയ്യാന്‍ മടിക്കില്ല. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ക്കും പഴി അധ്യാപകര്‍ക്ക്

കുട്ടി ആത്മഹത്യ ചെയ്തതിന്റെ കുറ്റം മുഴുവന്‍ രക്ഷിതാക്കള്‍ കൊണ്ടിടുക അധ്യാപകര്‍ക്കുമേലാണ്

New Update
1600x960_1234839-teacher-appoiment

കോട്ടയം: ഇന്നു സ്‌കൂളുകളില്‍ കുട്ടികളെ ഒന്നു ശകാരിക്കാന്‍ പോയിട്ട് അവരോട് ചെയ്തതു തെറ്റാണെന്നു പറയാൻ പോലും  ഭയമാണെന്ന് അധ്യാപകര്‍  പറയുന്നു. ശകാരിച്ചാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ വന്നു പ്രശ്നം ഉണ്ടാക്കും. കുട്ടിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അധ്യാപകര്‍ക്കു കുട്ടിയെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് എന്റെ കുട്ടിയോട് മാത്രം എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നുള്ള ആരോപണങ്ങള്‍ രക്ഷിതാക്കള്‍ അധ്യാപകര്‍ക്കു നേരെ ഉയര്‍ത്തു. ഇപ്പോള്‍ പാലക്കാട് പതിനാലു കാരന്റെ മരണത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്.

Advertisment

കുട്ടി ആത്മഹത്യ ചെയ്തതിന്റെ കുറ്റം മുഴുവന്‍ രക്ഷിതാക്കള്‍ കൊണ്ടിടുക അധ്യാപകര്‍ക്കുമേലാണ്. എന്നാല്‍, ആത്മഹത്യ ചെയ്ത കുട്ടിയുടെ സഹപാഠികള്‍ പറഞ്ഞതാകട്ടേ അവന്‍ രണ്ടാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. വീട്ടില്‍ ആരോടും മിണ്ടാറില്ല. അവന്‍ ഒറ്റപ്പെടുപോയി എന്ന തോന്നലിലാണ് ആത്മഹത്യ ചെയ്തത് എന്നാണ്. അതില്‍ ടീച്ചറെ മാത്രം കുറ്റം പറയേണ്ടന്നും അവര്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു തങ്ങള്‍ക്കും കുട്ടികളുടെ കാര്യത്തില്‍ ഇടപെടാന്‍ ഭയമാണെന്നും അധ്യാപകര്‍ പറയുന്നു. മിക്ക സ്‌കൂളുകളിലും ഭൂരിഭാഗവും അധ്യാപികമാരാണ്, ഒന്നോ, രണ്ടോ പുരുഷ അധ്യാപകര്‍ മാത്രമാണുണ്ടാകുക.കായിക മേളയായാലും കലോത്സവമായാലും വിനോദയാത്രയായാലും കുട്ടികളെ നിയന്ത്രിക്കേണ്ട ചുമതല ഇവര്‍ക്കായിരിക്കും.


ബസ് സ്റ്റോപ്പില്‍ സംഘര്‍ഷമുണ്ടാകുമ്പോഴും രണ്ടു ക്ലാസുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുമ്പോഴും ഓടിയെത്തുന്നതും ഇവര്‍ തന്നെ.
ഇപ്പോള്‍, കുട്ടികള്‍ക്കൊപ്പം ഇത്തരം പരിപാടികളില്‍ പോകാന്‍ ഭയവും മടിയുമാണെന്നു അധ്യാപകര്‍ പറയുന്നു. ഇന്നു മിക്ക വീടുകളിലും ഇന്നു ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണുള്ളത്. ഇക്കാരണങ്ങള്‍ മക്കളുടെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ട്രീവാകാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു.

ഇന്നത്തെ കുട്ടികള്‍ക്കു മാസിക സമ്മര്‍ദം താങ്ങാനുള്ള ശേഷിയില്ല. വീട്ടില്‍ മൊബൈല്‍ മാറ്റിവെ്ച്ചതിനും വഴക്കു പറഞ്ഞതിനും അവര്‍ പരിഹാരം കണ്ടെത്തുക ആത്മഹ്യയിലാണ്. ഒരു നാലാം ക്ലാസ് വിദ്യാര്‍ഥി തന്റെ കാര്യം വീട്ടില്‍ സാധിക്കാന്‍ അവന്‍ പറയുക, എനിക്ക് അതു സാധിച്ചു തന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നാണ്.

എന്റെ മക്കള്‍ ബെസ്റ്റായിരിക്കണം അവര്‍ക്കു ബെസ്റ്റായുള്ളത് കൊടുക്കണം  എന്ന ചിന്ത കാരണം അവര്‍ ചോദിക്കുന്നതെന്തും വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ തയാറാണ്. എന്നാല്‍, തങ്ങള്‍ ചെയ്ത കാര്യം കൊണ്ട് കുട്ടിളുടെ ശ്രദ്ധ വഴി മാറുന്നു എന്നു പിന്നീട് കാണുമ്പോള്‍ അവര്‍ കുട്ടികളെ വഴക്കു പറയും.

ഇതില്‍ പ്രകോപിതരായ കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് ആത്മഹത്യയാണ്. സമീപകാലത്ത് കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന വര്‍ദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതിനു പരിഹാരം കണ്ടെത്തുന്ന രീതിയില്‍ സര്‍ക്കാരോ രക്ഷിതാക്കേളാ മാറി ചിന്തിക്കുന്നില്ല.

Advertisment