/sathyam/media/media_files/2025/09/17/vd-satheesan-sunny-joseph-2-2025-09-17-17-26-46.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ചേരുന്ന വയനാട് നേതൃസംഗമത്തിന് ശേഷം സീറ്റ് വിഭജനത്തിലേക്ക് കടക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു.
ക്യാമ്പിൽ രൂപീകരിക്കപ്പെടുന്ന മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്ത് തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഈമാസം അവസാനത്തോടെ രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച മുഴവുൻ പേർക്കും സീറ്റ് നൽകാനാണ് ആലോചന. രാഹുൽ മാങ്കൂട്ടത്തിലിന് പുറമേ ആരോഗ്യ കാരണങ്ങളാൽ മത്സരിക്കാൻ വിമുഖത അറിയിച്ച കെ.ബാബുവിനും സീറ്റ് ഉണ്ടായേക്കില്ല.
/filters:format(webp)/sathyam/media/media_files/2026/01/03/rahul-mankoottathil-k-babu-2026-01-03-14-29-32.jpg)
വനിതാ-പുരുഷ സ്ഥാനാർത്ഥികൾ എന്ന മാനദണ്ഡത്തിന് പുറമേ ഇരുവിഭാഗങ്ങളിലെയും ചെറുപ്പക്കാർക്ക് മുൻഗണന നൽകി സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് തീരുമാനം.
വിജയ സാധ്യത പരിഗണിച്ച് മണ്ഡലങ്ങളെ മൂന്നായി തരംതിരിച്ചുള്ള റിപ്പോർട്ട് ക്യാമ്പിൽ അവതരിപ്പിക്കപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കും.
അവിടെ വിജയസാധ്യത ഉണ്ടെന്ന് കരുതുന്നവരെ നേരത്തെ കളത്തിലിറക്കും. സംഘടനാ രംഗത്തെ മുറുമുറുപ്പുകളും സംസാരിച്ച് തീർക്കും. ഒരു സ്ഥാനാർത്ഥിയെയും പാർട്ടിയോ മുന്നണിയോ പാലം വലിക്കാത്ത രീതിയിലാവും നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
മുതിർന്ന നേതാക്കളെ അപ്പാടെ ഒഴിവാക്കിയാവില്ല തീരുമാനം. എന്നാൽ മിക്കവാറും പ്രായപരിധിയും ്രപവർത്തന മികവും ജയസാധ്യതയും എതിർപാർട്ടി സ്ഥാനാർത്ഥിയും മാനദണ്ഡമായേക്കും.
കഴിഞ്ഞ നിയമസഭാ തി രഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതുമൂലം പ്രചാരണത്തിലടക്കം പാർട്ടി പിന്നാക്കംപോയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ചതു ഗുണം ചെയ്‌തെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമായ മേൽക്കൈ നേടുകയാണ് ലക്ഷ്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെ സന്നദ്ധത അറിയിച്ച് ഏതാനും എം.പിമാരുടെ പേരുകളും ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ അഭിപ്രായം തേടിയശേഷമേ സം സ്ഥാന നേതൃത്വം തീരുമാനമെടുക്കൂ.
/filters:format(webp)/sathyam/media/media_files/2025/05/04/UkojmITlgdEpzCQ0Xnve.jpg)
എംപിമാർ മത്സരിക്കട്ടെ എന്നു ഹൈക്കമാൻഡ് തീരുമാനിച്ചാൽ, ആരൊക്കെ വേണമെന്ന ചർച്ചയിലേക്കു കെപിസിസി കടക്കും. ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ഏതെങ്കിലും എംപിയെ മത്സരിപ്പിക്കാനുള്ള പ്രത്യേക ഇടപെടൽ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവില്ല.
മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന തരത്തിൽ മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. വി.എം സുധീരന്റെ പേര് ഉയർന്നു കേട്ടെങ്കിലും അദ്ദേഹം മത്സരത്തിനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/02/28/2SwQf2uDMlwIKcIozUhE.jpg)
തദ്ദേശ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിലെ ചർച്ചകളിലൂടെ സ്ഥാനാർഥികളെ കണ്ടെത്തിയ ഫോർമുല നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും. പ്രാദേശിക നേതൃത്വത്തിലും പ്രവർത്തകർ ക്കുമിടയിൽ സ്വീകാര്യതയുള്ളവരെ കണ്ടെത്തുക യാണു ലക്ഷ്യം.
പുതുമുഖ സ്ഥാനാർഥികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ച വയനാട്ടിലെ ബത്തേരിയിൽ നാളെ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പിൽ നടക്കും. ചില മണ്ഡലങ്ങളിൽ സർരൈപസ് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നതും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us