Advertisment

രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്ക് വേദിയാകുന്നു

പ്രതിധ്വനി ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

New Update
dfghjkl;'

തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്ക് വേദിയാകുന്നു. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്‍റ.

Advertisment

ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ബുധനാഴ്ച  നടക്കുന്ന 'ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്'(ടിപിഎല്‍) ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും.


ചടങ്ങില്‍ ടെക്നോപാര്‍ക്ക് സി ഇ ഒ കേണല്‍ സഞ്ജീവ് നായര്‍, മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വി.എ. ജഗദീഷ്,  ടൂര്‍ണമെന്‍റിന്‍റെ ടൈറ്റില്‍ സ്പോണ്‍സറായ ഫേവറിറ്റ് ഹോംസ് ഡയറക്ടര്‍ മുസഫര്‍ അഹമ്മദ് എന്നിവര്‍  പങ്കെടുക്കും.


പുരുഷ വിഭാഗത്തില്‍ 164 ടീമുകളും വനിതാ വിഭാഗത്തില്‍ 30-ലധികം ടീമുകളുമാണ് പങ്കെടുക്കുക. ഉദ്ഘാടനത്തിനുശേഷം നിലവിലെ ചാമ്പ്യന്മാരായ എച്ച് ആന്‍റ് ആര്‍ ബ്ലോക്കും വിവിധ കമ്പനികളുടെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന 'പ്രതിധ്വനി ഇലവനുമായി' പ്രദര്‍ശന ക്രിക്കറ്റ് മത്സരവും ഉണ്ടാകും.

പങ്കെടുക്കുന്ന ഐടി ജീവനക്കാരുടേയും മത്സരങ്ങളുടേയും എണ്ണക്കൂടുതല്‍ കൊണ്ട് 2001-ല്‍ ആരംഭിച്ച ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് വ്യത്യസ്തമാണ്.  

Advertisment