New Update
/sathyam/media/media_files/2025/08/19/techno-park-2025-08-19-21-31-36.jpg)
തിരുവനന്തപുരം: ഓഹരി വിപണിയില്‍ നിന്ന് മൂലധനം സമാഹരിച്ച് വ്യവസായം വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) എന്‍എസ്ഇ ലിസ്റ്റിംഗ് പ്രക്രിയയെക്കുറിച്ച് ടെക്നോപാര്‍ക്ക് വര്‍ക്ക് ഷോപ്പ് നടത്തി.
Advertisment
ടെക്നോപാര്‍ക്കിന്‍റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'വ്യവസായ വളര്‍ച്ചയ്ക്കായുള്ള സാമ്പ്രദായികമല്ലാത്ത വഴികള്‍; എസ്എംഇ ലിസ്റ്റിംഗ് ലളിതമാക്കല്‍' എന്ന വിഷയത്തില്‍ നടത്തിയ പരിപാടി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ - തിരുവനന്തപുരം ചാപ്റ്റര്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.
ഐസിഎഐ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്) നിഖില്‍ ആര്‍. കുമാര്‍ സ്വാഗതവും ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിങ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ നന്ദിയും പറഞ്ഞു.
പ്രീ-ലിസ്റ്റിംഗ് തയ്യാറെടുപ്പ് മുതല്‍ പോസ്റ്റ്-ലിസ്റ്റിംഗ് അവസരങ്ങള്‍ തുറക്കുന്നതുവരെയുള്ള എസ്എംഇ ലിസ്റ്റിംഗിലെ ഘട്ടങ്ങളെക്കുറിച്ച് വിദഗ്ധര്‍ സംസാരിച്ചു. മൂലധന വിപണി പ്രവേശനത്തെക്കുറിച്ചും ഫണ്ട് സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ എന്‍എസ്ഇ എമര്‍ജ് ലിസ്റ്റിംഗില്‍ യോഗ്യത മുതല്‍ അംഗീകാരം വരെയുള്ള ഘട്ടങ്ങള്‍, വിശ്വാസ്യത, ദൃശ്യപരത, വളര്‍ച്ചാ സാധ്യത എന്നിവ എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനും വര്‍ക്ക് ഷോപ്പ് ഊന്നല്‍ നല്‍കി.
'പ്രീ-ലിസ്റ്റിംഗ് റെഡിനെസ്' എന്ന വിഷയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് കാര്‍ത്തികേയന്‍ എം.ആറും 'ലിസ്റ്റിംഗ് പ്രോസസ് ആന്‍ഡ് റോഡ് മാപ്പി'ല്‍ മര്‍ച്ചന്‍റ് ബാങ്കര്‍ എസ്. രാമകൃഷ്ണ അയ്യങ്കാറും, 'വളര്‍ച്ചയിലേക്കുള്ള കവാടം: ലിസ്റ്റിംഗിന് ശേഷമുള്ള അവസരങ്ങളി'ല്‍ എന്‍എസ്ഇ പ്രതിനിധി ഹിമാന്‍ഷു എസും സംസാരിച്ചു. 'ലിസ്റ്റിംഗ് എന്‍റെ എസ്എംഇയ്ക്ക് ശരിയായ ഘട്ടത്തിലാണോ' എന്ന വിഷയത്തില്‍ പാനല്‍ സെഷനും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us