പതിനാറുകാരനായ മകനെ ഭീകരസംഘടനയായ ഐഎസില്‍ ചേർക്കാൻ പ്രേരിപ്പിച്ച സംഭവം: കുട്ടിയുടെ മാതാവ് പോലീസ് നിരീക്ഷണത്തിൽ.  യുകെയിൽ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പ് കേരളത്തിൽ തിരിച്ചെത്തിയത് മുതൽ പോലീസ് നിരീക്ഷണത്തിൽ

യുകെയിൽ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പ് കേരളത്തിൽ തിരിച്ചെത്തിയത് മുതൽ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. യുവതി നെടുമങ്ങാട് സ്വദേശിയാണെന്ന് പോലീസ് വ്യക്തമാക്കി.

New Update
is

തിരുവനന്തപുരം: പതിനാറുകാരനായ മകനെ മാതാവും രണ്ടാനച്ഛനും ചേർന്ന് ഭീകരസംഘടനയായ ഐഎസില്‍ ചേർക്കാൻ പ്രേരിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവ് പോലീസ് നിരീക്ഷണത്തിൽ.

Advertisment

 യുകെയിൽ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പ് കേരളത്തിൽ തിരിച്ചെത്തിയത് മുതൽ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. യുവതി നെടുമങ്ങാട് സ്വദേശിയാണെന്ന് പോലീസ് വ്യക്തമാക്കി.

യുവതിക്കെതിരെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി എൻഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതി തന്റെ ആദ്യ വിവാഹത്തിലെ മകനോടൊപ്പം വിദേശത്തായിരുന്നു താമസം. അവിടെവെച്ച് ഐഎസിന്റെ വിവിധ വീഡിയോകൾ കാണിച്ച ശേഷം ഈ ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് മകനോട് ആവശ്യപ്പെട്ടതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു.

nia

എന്നാൽ, കുട്ടിയക്ക് ഐഎസിൽ ചേരാൻ താൽപ്പര്യമുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് കുട്ടിയും അമ്മയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്.

 കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിന്റെ സഹോദരനും പോലീസിന്റെ നിരീക്ഷണത്തിലാണ്.

കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയാണ് ഇയാൾ. ഡൽഹിയിൽ നിന്നാണ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തത്.

Advertisment