New Update
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
പാലക്കാട് : മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Advertisment
മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മണലടി മസ്ജിദിനോട് ചേർന്ന ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മസ്ജിദിനോടനുബന്ധിച്ചുള്ള മതപാഠശാലയിലും കുട്ടി പഠിക്കുന്നുണ്ട്.
സ്കൂൾ വിട്ട ശേഷം ഇവിടേക്കെത്തിയ വിദ്യാർത്ഥിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയില്ലെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us