Advertisment

ചാലിശ്ശേരിയില്‍ പൂരത്തിനിടെ യുവാവിന്റെ നെഞ്ചില്‍ ചെണ്ടക്കോല്‍ കുത്തിയിറക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ചാലിശ്ശേരിയില്‍ പൂരത്തിനിടെ യുവാവിന്റെ നെഞ്ചില്‍ ചെണ്ടക്കോല്‍ കുത്തിയിറക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തുറയ്ക്കല്‍ വീട്ടില്‍ റിഖാസിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

New Update
temple  123456

പാലക്കാട്: ചാലിശ്ശേരിയില്‍ പൂരത്തിനിടെ യുവാവിന്റെ നെഞ്ചില്‍ ചെണ്ടക്കോല്‍ കുത്തിയിറക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തുറയ്ക്കല്‍ വീട്ടില്‍ റിഖാസിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

 കല്ലുംപുറം ആഘോഷ കമ്മിറ്റിയിലെ ശ്രീനാഖിനാണ് പരിക്കേറ്റത്. ഘോഷയാത്ര ക്ഷേത്ര മൈതാനത്തേക്ക് എത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. പ്രതി റിഖാസ് പൂരത്തിനെത്തിയത് വിലക്ക് ലംഘിച്ചാണെന്ന് പൊലീസ് പറയുന്നു. 


നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. റിഖാസ് നിരവധി ലഹരിക്കേസുകളിലും പ്രതിയായിരുന്നുവെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.

Advertisment