New Update
/sathyam/media/media_files/2024/12/09/ur2Cqmpvkh9oJSStkH2k.jpg)
മൂവാറ്റുപുഴ: ദേശീയപാത 85ലുൾപ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകൾക്ക് വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടെൻഡർ ക്ഷണിച്ചിട്ടുള്ളതായി അഡ്വ. ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Advertisment
ദേശീയപാത 85-ന്റെ ഭാഗമായുള്ള ഈ ബൈപ്പാസുകൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. നിലവിൽ രണ്ട് പട്ടണങ്ങളിലുമായി ആകെ 15 കിലോമീറ്റർ നീളത്തിൽ രണ്ട് വരി പാതയായിട്ടാണ് ബൈപ്പാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
രണ്ട് ബൈപാസുകൾക്കും 2023 ൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇൻഡ്യ അംഗീകാരം നൽകുകയും, തുക വകയിരുത്തുകയും ചെയ്തു.NH (Others) എന്ന പ്രത്യേക ഹെഡ്ഡിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.ഈ ഗണത്തിൽ വരുന്ന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ പദ്ധതിക്ക് അനുവദിക്കപ്പെട്ട തുകയുടെ നിശ്ചിത ശതമാനം അതാത് സാമ്പത്തിക വർഷം തന്നെ ഉപയോഗപ്പെടുത്തേണ്ടതാണ്.
2023 ഡിസംബർ 7 ന് 3 A വിജ്ഞാപനം പുറപ്പെടുവിച്ചതനു ശേഷം ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് NHAI ചെയർമാൻ തുടർച്ചയായി കേരള സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും, സ്ഥലമെടുപ്പ് നടപടികൾ വളരെയധികം വൈകുകയും, സാമ്പത്തിക വർഷം പൂർത്തീകരിച്ച 2024 മാർച്ച് 30ന് 3Dവിജ്ഞാപനം പോലും പുറപ്പെടുവിക്കാൻ സാധിക്കാതെ വരികയും ചെയ്തു..
രണ്ട് ബൈപ്പാസുകളും പുതിയ അലൈൻമെൻ്റ് നിശ്ചയിച്ച് കല്ലിട്ട് തിരിച്ച് ,ഭൂമി ഏറ്റെടുക്കലിന് സജ്ജമായി തുടരുന്നതിനാൽ പദ്ധതി ഏതു വിധേനയും പൂർത്തീകരിക്കാൻ പല വിധ ശ്രമങ്ങളും നടത്തി. ഭൂമി ഏറ്റെടുക്കലിനായി 575 കോടി രൂപയായിരുന്നു തെറ്റായി രേഖപ്പെടുത്തിയത്.ആ ഘട്ടത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നും 50% തുക ഭൂമി ഏറ്റെടുക്കലിനായി NHAl അഭ്യർത്ഥിച്ചു.
സംസ്ഥാന സർക്കാർ അതിന് തയ്യാറാകാതെ വന്നു. പിന്നിട് ഭൂമി ഏറ്റെടുക്കൽ തുക റീ- അസസ്സ്മെൻറിലൂടെ 375 കോടി രൂപയായി പുനർ നിശ്ചയിച്ചുവെങ്കിലും, 375 കോടി രൂപയ്ക്ക് അധികമായി തുക വേണ്ടിവന്നാൽ സംസ്ഥാനം സഹകരിക്കണമെന്ന നിലപാട് എടുത്തപ്പോഴും, സംസ്ഥാനം അതിന് തയ്യാറായില്ല.2024 ഡിസംബർ 6 ലെ മുഖ്യമന്ത്രിയും, കേന്ദ്ര കാബിനറ്റ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായെങ്കിലും, സംസ്ഥാനം നയപരമായി ഭൂമി ഏറ്റെടുക്കലിന് സഹകരിക്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.
2024 ഡിസംബർ 7 ന് 3 A വിജ്ഞാപനത്തിൻ്റെ കാലാവധി പൂർത്തീകരിക്കപ്പെട്ടു. പിന്നീട് പാർലമെൻ്റിൽ ഉൾപ്പടെ വിഷയം ഉന്നയിക്കുകയും, മന്ത്രിയെ നേരിൽ കണ്ട് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഏന്തു വിധേനയും അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു..ഇക്കാലയളവിൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിന് ദേശീയ പാത വികസനത്തിന് തയ്യാറാകുമ്പോൾ ചിലവഴിക്കണ്ട GST, റോയൽറ്റിയുടെ കാര്യത്തിൽ ഇളവു വരുത്തിയാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ കേന്ദ്ര സർക്കാർ മുഴുവൻ തുകയും മുടക്കി റോഡ് വികസനം പൂർത്തീകരിക്കുമെന്ന തരത്തിൽ ധാരണയായി.
ഇതേ തുടർന്ന് കേരളത്തിൻ്റെ മുഴുവൻ പദ്ധതികൾക്കും അനുമതി നൽകാമെന്ന് കേന്ദ്ര മന്ത്രി പാർലമെൻറിൽ ഉൾപ്പടെ ഉറപ്പു നൽകുകയുണ്ടായി. ഈ അവസരത്തിൽ വീണ്ടും മുവാറ്റുപുഴ, കോതമംഗലം ബൈപ്പാസിന് ജീവൻ വയ്ക്കുകയായിരുന്നു.പരമാവധി ഭൂമി ഏറ്റെടുക്കൽ തുക കുറയ്ക്കണം എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്.ആ നിലയിൽ വീണ്ടുംDPR (വിശദ പദ്ധതി റിപ്പോർട്ട് ) തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 25 ആണ്. ഇ-ടെൻഡർ പോർട്ടലായhttps://etenders.gov.inവഴിയും ദേശീയപാത അതോറിറ്റിയുടെ വെബ്സൈറ്റായwww.nhai.orgവഴിയും ടെൻഡർ രേഖകൾ ലഭ്യമാണ്.
O/o അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി.
ഫോൺ- 9446981284,8281282948, 04862-222266, 04862-236266