New Update
/sathyam/media/media_files/2026/01/17/anilkumarr-2026-01-17-23-06-12.jpg)
കോട്ടയം : കോട്ടയം തഹസിൽദാർ അനിൽകുമാർ (55) അന്തരിച്ചു. ഇന്ന് രാവിലെ കാരിത്താസ് ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. പുലർച്ചെ നെഞ്ച് വേദനയയെ തുടർന്ന് പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയിരുന്നു.
Advertisment
ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി, മകൻ : ഋഷികേശ് നാരായണൻ (ബംഗളൂരൂ), മകൾ: നന്ദിത കൃഷ്ണ (വിദ്യാർത്ഥി -നിഫ്റ്റ് ചെന്നൈ)
അപ്രതീക്ഷിത വിയോഗത്തിൽ സഹപ്രവർത്തകരും ഞെട്ടലിലാണ്. അധികാരത്തിലിരുന്നിട്ടും ജനങ്ങളിൽ ഒരാളായി ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു അനിൽകുമാറെന്നു സഹപ്രവർത്തകർ പറയുന്നു.നാട്ടുകാർക്ക് എളുപ്പം സമീപിക്കാനാവുന്ന, മനുഷ്യന്റെ വേദന മനസ്സിലാക്കി കൈത്താങ്ങായ വിരളമായ ജനകീയ ഉദ്യോഗസ്ഥനെയാണ് നഷ്ടമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us