തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യചെയ്തു. കുടുംബ പ്രശ്നമാണ് മരണ കാരണം എന്നാണ് വിലയിരുത്തൽ

കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

New Update
train 22

അമ്പലപ്പുഴ: തകഴിയിൽ പഞ്ചായത്ത് ജീവനക്കാരിയായ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യചെയ്തു.

Advertisment

കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.  വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.


തകഴി ലെവല്‍ ക്രോസിന് സമീപത്തുനിന്നും ഇരുവരും ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു.


മകള്‍ കൃഷ്ണപ്രിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുകയാണ്. കുടുംബ പ്രശ്നമാണ് മരണ കാരണം എന്നാണ് വിലയിരുത്തൽ.

തകഴി ലെവല്‍ ക്രോസിന് സമീപം ബൈക്കില്‍ എത്തിയ അമ്മയും മകളും ബൈക്കില്‍ നിന്നിറങ്ങി ആലപ്പുഴ-കൊല്ലം പാസഞ്ചറിന് മുന്നിലേക്ക്  ചാടുകയായിരുന്നു.