New Update
/sathyam/media/media_files/2025/04/24/xaqUxalgsO1yIskX3HN3.jpg)
തകഴി: കൈനകരി രണ്ടാം വാർഡിൽ മടവീഴ്‌ച സംഭവിച്ച ആറുപങ്ക് പാടശേഖരത്തിൽ വെള്ള കയറിയ വീട്ടിൽ മോഷണം.
Advertisment
സ്‌തുതിക്കാട് വീട്ടിൽ ഷിബു കുട്ടന്റെ 25,000 രൂപയും വള്ളവുമാണ് മോഷ്‌ടിക്കപ്പെട്ടത്. സ്വർണം പണയംവച്ച് കിട്ടിയ പണമാണ് മോഷ്‌ടിച്ചത്. ഇതുമായി ബന്ദപ്പെട്ട് പുളിങ്കുന്ന് പൊലീസിന് പരാതി നൽകി.
ചൊവ്വാഴ്‌ച മടവീണ ദിവസം ഷിബുക്കുട്ടന്റെ അച്ഛൻ രാമചന്ദ്രന് നെഞ്ചുവേദന വന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെള്ളം കയറിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us