തലശ്ശേരിയില്‍ മുഷി മീനിന്റെ കുത്തേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. വിരലിനേറ്റ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കടന്ന് 'ഗ്യാസ് ഗാംഗ്രീന്‍' എന്ന രോഗാവസ്ഥയിലെത്തിയതോടെ കൈപ്പത്തി മുറിച്ചു മാറ്റി
വിരലിനേറ്റ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കടന്ന് 'ഗ്യാസ് ഗാംഗ്രീന്‍' എന്ന രോഗാവസ്ഥയിലെത്തിയതോടെയാണ് രജീഷിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടിവന്നത്. കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലുണ്ടാകുന്ന ക്ലോസ്ട്രിഡിയം പെര്‍ഫ്രിംഗന്‍സ് എന്ന ബാക്ടീരിയ ശരീരത്തിലേക്ക് കടന്നതാണ് ഇത്തരമൊരു രോഗാവസ്ഥക്ക് കാരണമായത്.
കഴിഞ്ഞ ദിവസം കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിന് മീനിന്റെ കുത്തേറ്റത്. വേദന കലശലായതോടെ സമീപത്തെ ഡോക്ടറെ കാണിച്ചു. കഠിനമായ വേദനക്കൊപ്പം വിരലിലും കൈപ്പത്തിയിലും കുമിളകള്‍ രൂപപ്പെട്ടിരുന്നു.