/sathyam/media/media_files/2025/02/20/hK4lEKBXvRnVxiOvzBEc.jpeg)
തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തുമെന്ന സൂചനക്കിടയിൽ സുരക്ഷാസന്നാഹവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ സേനയുടെ (എൻ.എ സ്.ജി) മോക് ഡ്രിൽ.
അർധരാത്രി മുതൽ പുലർച്ചെ നാലുവരെയാണ് തദ്ദേശവാസികളെ മുൾമുനയിൽ നിർത്തി ചെന്നൈ എൻഎസ്ജി സംഘം ഓപ്പറേഷൻ നടത്തിയത്.
ക്ഷേത്രത്തിൽ വി.ഐ.പികളെ ബന്ദിയാക്കിയാൽ നടത്തേണ്ടുന്ന ഓപ്പറേഷന്റെ മാതൃകയായിരുന്നു ആവിഷ്കരിച്ചത്.
പ്രദേശത്തെ വൈദ്യുത ബന്ധവും ഗതാഗതവും ഉൾപ്പെടെ തടഞ്ഞുകൊണ്ട് നടത്തിയ ‘മിന്നൽ ആക്രമണത്തിൽ’ ഞെട്ടിയ പരിസരവാസികൾക്ക് ഇതു മോക്‌ഡ്രിൽ ആണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്താനുള്ള തയാറെടുപ്പിന് മുന്നോടിയായാണ് ദേശീയ സുരക്ഷാസേനയുടെ 150 അംഗസംഘം പരിശോധന നടത്തിയത്.
എൻഎസ്ജി സംഘം രാജരാജേശ്വരം ക്ഷേത്ര മതിൽക്കെട്ടനുള്ളിൽ കയറിക്കൂടിയ തീവ്രവാദികളെ പിടികൂടി വധിക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെട്ട് പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിൽ എത്തി അഭയം തേടിയ തീവ്രവാദികളെ അവിടെ ചെന്ന് പിടികൂടുന്നതിന്റെയും മോക്‌ഡ്രില്ലാണ് നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us