/sathyam/media/media_files/2025/10/22/1001345306-2025-10-22-14-00-17.webp)
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിൽ എസ് പിയെ പ്രതിഷേധക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ഇന്നലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കയറിയ പ്രതിഷേധക്കാർ അക്രമം നടത്തുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഫാക്ടറി ആക്രമിക്കുന്നതും അത് തടയുന്ന പൊലീസുകാരെ വളഞ്ഞിട്ട് മർദിക്കുന്നതും ദൃശ്യങ്ങളുണ്ട്.
സംഘർഷത്തിൽ മൂന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ മെഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി.
വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകരും പ്രതിപട്ടികയിലുണ്ട്.
വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചെന്നും ജീവനക്കാരെ പൂട്ടിയിട്ട് തിയിട്ടെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രതിഷേധത്തിലും തീവെപ്പിലും ഫാക്‌ടറിക്ക് അഞ്ച് കോടിരൂപയുടെ നഷ്ടമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു