ഷഹബാസ്‌ കൊലക്കേസ്‌. പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. സിസിടിവി, പ്രതികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, വാട്‌സ്‌ ആപ്പ്‌ സന്ദേശങ്ങൾ ഉൾപ്പെടെ 80 ഡിജിറ്റൽ തെളിവുകളാണ്‌ കേസിലുള്ളത്‌

നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റതായാണ് മരണ കാരണമായി പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്‌ പറയുന്നത്‌.

New Update
muhamad shahabaz

താമരശേരി: താമരശേരിയിൽ മുഹമ്മദ് ഷഹബാസ്(15) എന്ന പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

Advertisment

ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്‌ ജുവനൈൽ ജസ്റ്റിസ്‌ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ, താമരശേരി ഇൻസ്പെക്ടർ എ സായൂജ് കുമാറാണ്‌ 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ കുറ്റാരോപിതരായവർ വിദ്യാർഥികളും പ്രായപൂർത്തിയാകാത്തവരുമാണ്. പ്രതികൾ പരസ്പ്‌പരം കൈമാറിയ വാട്സാപ് സന്ദേശങ്ങളും ഒരു പ്രതിയുടെ വീട്ടിൽ നിന്ന്‌ കണ്ടെടുത്ത നഞ്ചക്കും ഈ കേസിലെ തെളിവുകളാണ്.

നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റതായാണ് മരണ കാരണമായി പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്‌ പറയുന്നത്‌.

സിസിടിവി, പ്രതികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, വാട്‌സ്‌ ആപ്പ്‌ സന്ദേശങ്ങൾ ഉൾപ്പെടെ 80 ഡിജിറ്റൽ തെളിവുകളാണ്‌ കേസിലുള്ളത്‌. 107 പേരുടെ സാക്ഷി മൊഴികളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 

Advertisment