/sathyam/media/media_files/2025/03/08/aP4Y5wjpnjZGfx0slXSY.jpg)
മ​ല​പ്പു​റം: താ​നൂ​രി​ൽ നി​ന്ന് ര​ണ്ട് പ്ല​സ്ടു വി​ദ്യാ​ര്‍​ഥിക​ള്‍ നാ​ടു​വി​ട്ട സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്ത യു​വാ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. എ​ട​വ​ണ്ണ സ്വ​ദേ​ശി ആ​ലു​ങ്ങ​ൽ അ​ക്ബ​ര്‍ റ​ഹീ​മി​ന്‍റെ (26) അ​റ​സ്റ്റ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട്ടി​കൊ​ണ്ട് പോ​ക​ൽ, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് പി​ന്തു​ട​ര​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.
എന്തിനാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും യാത്രയിൽ കുട്ടികളെ സഹായിച്ച യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.
ബുധനാഴ്ചയാണ് വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കുട്ടികൾ മുംബൈയിലേക്ക് കടന്നത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us