താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ സി​ബി​ഐയുടെ നിർണായക നീക്കം; ഒ​ന്നാം പ്ര​തി​യു​ടെ കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

New Update
രഞ്ജിത് കുമാറിനെ എക്‌സൈസ് സംഘം അന്യായമായി തടങ്കലില്‍വെച്ച് ഒന്നേകാല്‍ മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചെന്ന് കണ്ടെത്തല്‍ ! പാവറട്ടി കസ്റ്റഡി മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍

മ​ല​പ്പു​റം: താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സി​ബി​ഐ. കൊ​ല്ല​പ്പെ​ട്ട താ​മി​ര്‍ ജി​ഫ്രി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ൻ പോ​ലീ​സ് ഉ​പ​യോ​ഗി​ച്ച കാ​ര്‍ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Advertisment

ഒ​ന്നാം പ്ര​തി​യാ​യ സി​പി​ഒ ജി​നേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് താ​നൂ​രി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ താ​മി​ര്‍ ജി​ഫ്രി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.

ല​ഹ​രി മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് താ​മി​ര്‍ ജി​ഫ്രി​യേ​യും അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ളേ​യും മ​ല​പ്പു​റം എ​സ്‌​പി​ക്ക് കീ​ഴി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡാ​ന്‍​സാ​ഫ് ടീം ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മ​ര്‍​ദ​ന​മേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് താ​മി​ര്‍ ജി​ഫ്രി മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. അ​ടു​ത്ത ദി​വ​സം ത​ന്നെ കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​ൻ സി​ബി​ഐ വി​ളി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

കേ​സി​ലെ പ്ര​തി​ക​ളാ​യ താ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ‍സി​പി​ഒ ആ​യി​രു​ന്ന ജി​നേ​ഷ്, പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​ല്‍​ബി​ന്‍ അ​ഗ​സ്റ്റ്യ​ന്‍, ക​ല്‍​പ്പ​ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​ഭി​മ​ന്യു, തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ സി​പി​ഒ വി​പി​ന്‍ എ​ന്നി​വ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Advertisment