തയ്യിൽ ജ്യോതിഷ് വധക്കേസ്: 7 സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈകോടതി വെറുതെവിട്ടു. കോടതി ഉത്തരവ് അന്വേഷണത്തിലെ പിഴവും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
hc Untitledtrmp

കൊച്ചി: കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസിൽ ഏഴ് സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈകോടതി വെറുതെവിട്ടു.

Advertisment

2009 സെപ്​റ്റംബ‌ർ 28ന്​ രാത്രി കണ്ണൂർ നഗരത്തിലെ സവിത തിയറ്ററിനടുത്ത്​ വെച്ച്​ വടിവാളും ഇരുമ്പുവടികളുമായി അക്രമിച്ച്​ ​കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ബബിനേഷ്, മൂന്നാംപ്രതി ടി.എൻ. നിഖിൽ, അഞ്ചുമുതൽ ഏഴുവരെ പ്രതികളായ ടി. റിജുൽ രാജ്, സി. ഷഹൻ രാജ്, വി.കെ. വിനീഷ്, 10ാം പ്രതി കെ.പി. വിമൽ രാജ്, 12ാം പ്രതി എം. ടോണി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 

അന്വേഷണത്തിലെ പിഴവുകളും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളുമടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്​. 

തലശ്ശേരി സെഷൻസ് കോടതി ഉത്തരവ്​ ചോദ്യംചെയ്ത്​ പ്രതികൾ സമർപ്പിച്ച അപ്പീൽ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

Advertisment