Advertisment

കോട്ടയം താഴത്തങ്ങാടി വള്ളംകളി മാറ്റിവെച്ചു; തീരുമാനം സി.ബി.എല്‍ പ്രഖ്യാപിച്ചതോടെ, വള്ളംകളിയുടെ പുതിയ തീയതി സി.ബി.എല്‍ കമ്മിറ്റിയുടെ അറിയിപ്പു ലഭിച്ച ശേഷം

New Update
G

കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവെച്ചു. ആറിനു നടത്താനാണു തീരുമാനിച്ചിരുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയെ തുടര്‍ന്നു ചാമ്പ്യന്‍സ് ബോട്ട് ലീഗും ( സി.ബി.എല്‍ ) ഈ വര്‍ഷം തന്നെ സംഘടിപ്പിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു താഴത്തങ്ങാടി വള്ളംകളി മാറ്റിവെയ്ക്കുവാന്‍ സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് തീരുമാനിച്ചത്.

Advertisment

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി സി.ബി.എല്ലുമായി ചേര്‍ന്നാണു താഴത്തങ്ങാടി വള്ളംകളി സംഘടിപ്പിച്ചുവരുന്നത്.

വള്ളംകളിയുടെ പുതിയ തീയതി സി.ബി.എല്‍ കമ്മിറ്റിയുടെ അറിയിപ്പിനെ തുടര്‍ന്നു തീരുമാനിക്കുമെന്നു കോട്ടയം വെസ്റ്റ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

 

 

 

 

 

Advertisment