പത്മവിഭൂഷൺ ശ്രീനിവാസ അയ്യരുടെ ഇരുപത്തിരണ്ടാം ഓർമ്മദിനം ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈ ക്യൂ തിയറ്ററിൽ ആചരിക്കും

New Update
shemmam kudu sreenuvasa

തിരുവനന്തപുരം : പത്മവിഭൂഷൺ ശ്രീനിവാസ അയ്യരുടെ ഇരുപത്തിരണ്ടാം ഓർമ്മദിനം ഭാരത് ഭവന്റെയും, വീണാ സംഗീത സംഘ്‌ന്റെയും, സ്വാതി തിരുന്നാൾ സംഗീത കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈ ക്യൂ തിയറ്ററിൽ ആചരിക്കും. ശെമ്മാങ്കുടി  ശ്രീനിവാസ അയ്യർ സ്വാതിതിരുന്നാൾ സംഗീത കോളേജിൽ പ്രിസിപ്പാളായിരുന്ന കാലത്ത് താമസിച്ചിരുന്ന ഭവനമാണ് കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. 

Advertisment

 ഭാരത് ഭവനിലെ ശെമ്മാങ്കുടി പ്രതിമയിൽ പുഷ്പാർച്ചന നടത്തും.  തുടർന്ന് ദീപാഞ്ജലി, അനുസ്‌മരണ പ്രഭാഷണം, ശെമ്മാങ്കുടി  സ്വാരരാഗങ്ങളൊരുക്കിയ സ്വാതി രചനകളുടെ ആലാപനങ്ങൾ എന്നിവ അരങ്ങേറും. കർണ്ണാടക സംഗീതജ്ഞൻ പർവ്വതീപുരം പത്മനാഭ അയ്യരുടെ അദ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് സ്വാതി തിരുന്നാൾ കോളേജ് മുൻ പ്രിസിപ്പൽ പ്രൊഫ. കുമാര കേരളവർമ്മ ഉദ്ഘാടനം ചെയ്യും. 

ശെമ്മാങ്കുടിയുടെ ജീവചരിത്ര പുസ്തക സ്വാതിതിരുന്നാൾ സംഗീത കോളേജ് പ്രിസിപ്പൽ പ്രൊഫ. വീണ എസ്. ആർ നിർവ്വഹിക്കും. തദവസരത്തിൽ ടി.എൻ.വീണാ സംഗീത് സംഘ് സെക്രട്ടറി സി.നീലകണ്ഠൻ ആനയടി പ്രസാദ്,അടൂർ സുദർശനൻ, ഇ. വേലായുധൻ വാഴമുട്ടം ചന്ദ്രബാബു, ജി.ശ്രീറാം ഡോ.റജിയാ എന്നിവർ സംബന്ധിക്കും  

Advertisment