/sathyam/media/media_files/2026/01/09/1001547401-2026-01-09-14-28-56.jpg)
കോട്ടയം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റും കേസില്‍ ഇ.ഡിയുടെ രംഗപ്രവേശവും ഒരു ദിവസം. തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്കു കടന്നുവെന്നു പറയാം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണു കസ്റ്റഡിയിലെടുത്തത്. കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കിയിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/09/sabarimala-ed-2026-01-09-17-00-02.jpg)
കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതു തന്ത്രിയാണെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. പോറ്റിയെ തനിക്കു പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നും പത്മകുമാര്‍ എസ്.ഐ.ടിയോട് പറഞ്ഞു. സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്കു കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രി പരിചയപ്പെടുത്തിയ ആളായതിനാല്‍ പോറ്റിയെ വിശ്വസിച്ചെന്നുമാണു പത്മകുമാറിന്റെ മൊഴിയിലെ വിശദാംശങ്ങള്‍.
അതേസമയം, തന്ത്രിയുടെ അറസ്‌റ്റ് സര്‍ക്കാരിനു താല്‍ക്കാലിക ആശ്വാസമാണ്. കേസില്‍ തന്ത്രികൂടി ഉള്‍പ്പെട്ടു എന്നു വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിനു ശക്തി കുറയും. കേസ് അന്വേഷിക്കുന്നത് എസ്.ഐ.ടി ആയതിനാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാമെന്നു പ്രതിപക്ഷത്തിനോ ബി.ജെ.പിക്കോ ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സര്‍ക്കാരിനു ആശ്വാസം പകരുന്നതാണ് അറസ്റ്റ്. അന്വേഷണം ശരിയായ ദിശയിലാണ് ഉണ്ടായിരുന്നു എന്നു സര്‍ക്കാരിനു വാദിക്കുകയും ചെയ്യാം.
എന്നാല്‍, സ്വര്‍ണപ്പാളികള്‍ പുറത്തേക്കു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു തന്ത്രി എസ്.ഐ.ടിക്ക് നല്‍കിയ മൊഴി. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. കീഴ്ശാന്തി എന്ന നിലയില്‍ പോറ്റിയെ അറിയാമായിരുന്നുവെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നുവെന്നും രാജീവര് അന്വേഷണ സംഘത്തോട് പറഞ്ഞു. ശില്‍പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണു താന്‍ കൊടുത്തതെന്നും രാജീവര് വ്യക്തമാക്കി.
/sathyam/media/post_attachments/wp-content/uploads/2025/10/kandararu-rajeevaru-333969.jpg)
അടിഭാഗത്തു മാത്രമാണു കുറച്ചു മങ്ങല്‍ വന്നത്. ശബരിമലയില്‍വെച്ച് അറ്റകുറ്റപ്പണി നടത്താനാണു താന്‍ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയില്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ അനുമതി കൊടുത്തിരുന്നില്ല. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. താന്‍ നല്‍കിയ കത്തുകളില്‍ എല്ലാം സ്വര്‍ണം എന്നാണ് എഴുതിയിരിക്കുന്നതെന്നും രാജീവര് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ഇക്കാര്യങ്ങളില്‍ അന്വേഷണ സംഘം വ്യക്തത വരുത്തേണ്ടതുണ്ട്. ഏതൊക്കെ തലത്തിലാണ് തന്ത്രിക്കു സ്വര്‍ണ കൊള്ളയില്‍ പങ്കെന്നും എസ്.ഐ.ടി. വ്യക്തമാക്കേണ്ടി വരും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസെടുത്ത കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇ.ഡി എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്(ഇ.സി.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പോലെയുള്ള നടപടിയാണ് ഇ.സി.ഐ.ആര്‍.
/fit-in/580x348/filters:format(webp)/sathyam/media/media_files/2025/11/28/sabarimala-2025-11-28-07-21-15.webp)
കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒറ്റക്കേസായി പരിഗണിച്ച് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിലെ എല്ലാവരെയും പ്രതികളാക്കിയാണ് ഇ.ഡി അന്വേഷണം നടക്കുക. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികളുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടും.കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളാണ് ഇ.ഡി ആദ്യഘട്ടത്തില്‍ പരിശോധിക്കുക. കൊച്ചി അഡി.ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us