ഓർമ്മകൾ പുതുക്കി അനശ്വര നടൻ ജയന്റെ ജന്മദിനാചരണം ഭാരത് ഭവനിൽ നടന്നു

New Update
JAYAN JANMADINAM

തിരുവനന്തപുരം :  ഓർമ്മകൾ പുതുക്കി അനശ്വര നടൻ ജയന്റെ ജന്മദിനാചരണം ഭാരത് ഭവനിൽ നടന്നു.ജയൻ സാംസ്‌കാരിക കലാ വേദിയുടെ സംഘാടനത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു.

Advertisment

മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ, ഉദ്‌ഘാടനവും നിർവ്വഹിച്ചു. കവിയും, ഗാനരചയിതാവുമായ കെ. ജയകുമാറിനെ ടീച്ചർ ആദരിച്ചു.  മൺ മറഞ്ഞു പോയ മങ്കൊമ്പ്  ഗോപാലകൃഷ്‌ണൻ, പി. ജയചന്ദ്രൻ, നടൻ രവികുമാർ എന്നിവരെ  ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അനുസ്മരിച്ചു.  

വി.കെ. പ്രശാന്ത് എം.എൽ.എ, അഡ്വ. ചിഞ്ചു സുമേഷ്,  സബീർ തിരുമല  തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ഷാജൻ ഷാജു നന്ദിയും പറഞ്ഞു. തുടർന്ന്  മങ്കൊമ്പ്  ഗോപാലകൃഷ്‌ണൻ, കെ. ജയകുമാർ തുടങ്ങിയവരുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാന സന്ധ്യയും നടന്നു.

Advertisment