/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
തിരുവനന്തപുരം : തദ്ദേശത്തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കം പാളുന്നുവെന്ന് സൂചന. പല ജില്ലകളിലും ശക്തികേന്ദ്രങ്ങളിലും വിമത ശല്യവും ചേരിപ്പോരുമാണ് ബി.ജെ.പിയെ വെട്ടിലാക്കുന്നത്. മിക്ക ജില്ലകളിലും ആർ.എസ്.എസിന്റെ അമിത ഇടപെടൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ഗുരുതരമായി ബാധിച്ചുവെന്നും പറയപ്പെടുന്നു.
തദ്ദേശത്തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർധിപ്പിച്ച് സീറ്റുകളുടെ എണ്ണം കൂടി നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തവണ ബി.ജെ.പിക്ക് അതിന് കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ് നിഴലിക്കുന്നത്.
ഇത്തവണ തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് കോർപ്പറേഷനുകൾ പിടിക്കണമെന്നായിരുന്നു പ്രശ്‌നങ്ങളാണ് ഉയർന്ന് വന്നിട്ടുള്ളത്. തിരുവനന്തപുരത്ത് രണ്ട് പേരുടെ ആത്മഹത്യ പാർട്ടിയെ കടുത്ത ്രപതിരോധത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ജനകീയനായിരുന്ന കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുടെ ഞെട്ടൽ മാറും മുമ്പാണ് സജീവ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ആനന്ദ് ആത്മഹത്യ ചെയ്തത്. ഇതിന് പുറമേ നെടുമങ്ങാട്ടെ വനിത നേതാവിന്റെ ആത്മഹത്യ ശ്രമവും പാർട്ടിയെ ആകെ ഉലച്ചിട്ടുണ്ട്.
പ്രാദേശിക തലത്തിൽ തലസ്ഥാന ജില്ലയിലെ പലയിടങ്ങളിലും പ്രവർത്തകരും നേതാക്കളും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. പ്രത്യേകിച്ച് കോർപ്പറേഷൻ പരിധിയിലും ബി.ജെ.പിയുടെ നില ഭദ്രമല്ല. പാർട്ടിയിലെ മുതിർന്ന നേതാവായ എം.എസ് കുമാർ ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തവർ ബി.ജെ.പി നേതാക്കളാണെന്നും അവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ അതെല്ലാം തള്ളിക്കൊണ്ടാണ് സംസ്ഥാന നേതൃത്വത്തിന്റെ രപതികരണം. ഇതോടെ എം.എസ് കുമാറും പാർട്ടിയോട് ഇടഞ്ഞ് നിൽക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/05/26/yURcQIfkf0RuxCOBExEx.jpg)
തൃശ്ശൂർ സ്ഥാനാർഹത്ഥി നിർണ്ണയത്തെ തുടർന്ന് പാർട്ടി ഭാരാവാഹികളുടെ കൂട്ട രാജിയാണ് നടക്കുന്നത്. പത്മജാ വേണുഗോപാലിന്റെ ഇംഗിതത്തിന് വഴങ്ങി സ്ഥാനാർത്ഥില നിർണ്ണയം നടത്തിയെന്നും യഥാർത്ഥ പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്നുമുള്ള വാദമുയർത്തിക്കൊണ്ടാണ് കൂട്ട രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കരത്തു കാട്ടിയ ഇടത്ത് കോർപ്പറേഷൻ എളുപ്പത്തിൽ പിടിക്കാമെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുള്ളത്. സീറോ മലബാർ സഭയുടെ പിന്തുണ അതിനുണ്ടാവുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
ഇക്കഴിഞ്ഞയിടെ സീറോ മലബാർ സഭയുടെ അദ്ധ്യക്ഷനടക്കമുള്ളവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയിൽ ഇക്കാര്യങ്ങളെല്ലാം പരാമർശ വിധേയമായെന്നാണ് പറയപ്പെടുന്നത്.
എന്നാൽ സഭാ വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. സഭയുടെ ഒരു സഹായവും ബി.ജെ.പിക്കില്ലെന്നും അതുണ്ടെന്ന തരത്തിലുള്ള കള്ളപ്രചാരണം ബി.ജെ.പി നയിക്കുകയാണെന്നും അവരെ ജനങ്ങൾ തള്ളിക്കളയുമെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. നിലവിൽ സി.പി.എം ഭരിക്കുന്ന കോർപ്പറേഷൻ മേയർ തന്നെ സി.പി.എമ്മിനെ തള്ളിപ്പറയുന്നത് അവരുടെ വിശ്വാസ്യതയ്ക്കും കോട്ടം തട്ടിയിട്ടുണ്ട്. ബി.ജെ.പിക്കുള്ളിലെ ഉൾപ്പാർട്ടി പോരിൽ തൃശ്ശൂർ കോർപ്പറേഷൻ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും കേരള നേതൃത്വത്തിനുണ്ട്.
/filters:format(webp)/sathyam/media/media_files/2025/01/04/ahXV9VFixUABX71QJSSj.jpg)
നിലവിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ കോൺഗ്രസ് ഒരു മുഴം മുമ്പേ പ്രവർത്തനം തുടങ്ങിവെച്ചിരുന്നു. പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്തിറങ്ങിയെങ്കിലും എം.എൽ.എ മണ്ഡലത്തിലെയും കോർപ്പറേഷൻ പരിധിയിലെയും പരിപാടികളിൽ സജീവമാണ്. ഇതിന് പുറമേ ബി.ജെ.പിയുടെ മുതിർന്ന നേതാവായ എൻ.ശിവരാജന്റെ നേതൃത്വത്തിൽ ചില നേതാക്കൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരാതിയുണ്ട്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ബി.ജെ.പിക്ക് കോർപ്പറേഷൻ പിടിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ പോലും വലിയ മുന്നേറ്റമാണ് കോൺഗ്രസിനുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴുമെന്നും ഇത്തവണ കോൺഗ്രസ് കോർപ്പറേഷൻ പിടിച്ചെടുക്കുമെന്നുമാണ് ചില നേതാക്കൾ അവകാശപ്പെടുന്നത്.
ബി.ജെ.പി എ ക്ലാസ് എന്ന് തരംതിരിച്ചിട്ടുള്ള പല കോർപ്പറേഷൻ വാർഡുകളിലെ സ്ഥാനാർത്ഥി നിർണയത്തിലും ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് അതൃപ്തിയുണ്ട്. സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകളായ ഈഴവ വിഭാഗത്തെ ബി.ഡി.ജെ.എസിലൂടെ ബി.ജെ.പിയിൽ എത്തിക്കാമെന്നായിരുന്നു പാർട്ടി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തൽ. ഒരു പരിധി വരെ ആലപ്പുഴയിലടക്കം ബി.ജെ.പി ബി.ഡി.ജെ.എസിന് ഉപയോഗിച്ച് സി.പി.എം വോട്ടുകളിൽ കടന്നുകയറുകയും ചെയ്തു. എന്നാൽ സീറ്റ് വിഭജനത്തിൽ വേണ്ടത്ര പരിഗണന തങ്ങൾക്ക് കിട്ടിയില്ലെന്നാണ് ബി.ഡി.ജെ.എസ് നേതൃതവത്തിന്റെ പരാതി. അതുകൊണ്ട് തന്നെ പലയിടത്തും അവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ട് നിൽക്കുന്ന അവസ്ഥയുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us