തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ യാത്രക്കാരന്റെ കാല്‍പാദത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. ഗുതുതരമായി പരുക്കേറ്റ യാത്രക്കാരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. സ്റ്റാന്‍ഡിലേക്കു കയറിയ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന്റെ ഇടത് കാല്‍പാദത്തില്‍ കയറുകയായിരുന്നു

സ്വകാര്യ ബസില്‍ കയറാന്‍ ബസ് സ്റ്റാന്‍ഡിലൂടെ നടക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ബസാണു പാദത്തിലൂടെ കയറിയത്.

New Update
accident

വൈക്കം: തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ യാത്രക്കാരന്റെ കാല്‍പാദത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. ഗുതുതരമായി പരുക്കേറ്റ യാത്രക്കാരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

Advertisment

എറണാകുളം തമ്മനം എടത്തലയില്‍ മുളയംകോട്ടില്‍ ജമാലി (55) നാണു ഗുരുതരമായി പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. 

സ്വകാര്യ ബസില്‍ കയറാന്‍ ബസ് സ്റ്റാന്‍ഡിലൂടെ നടക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ബസാണു പാദത്തിലൂടെ കയറിയത്.

തമ്മനത്തേക്കു പോകാനായി സ്റ്റാന്‍ഡില്‍ വന്ന ഇമാല്‍ സ്റ്റാന്‍ഡിന്റെ മുന്‍വശത്തു തെക്ക് ഭാഗത്തായി നില്‍ക്കുമ്പോള്‍ എറണാകുളത്തിനുള്ള ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് വരുന്നത് കണ്ട് ജമാല്‍ കൈ ഉയര്‍ത്തി ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് നടന്നു വരുകയായിരുന്നു. 

ഇതിനിടെ സ്റ്റാന്‍ഡിലേക്കു കയറിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടത് കാല്‍പാദത്തില്‍ കയറുകയായിരുന്നു. തലയോലപ്പറമ്പ് ഗവണ്‍മെന്റ് ആശുപത്രിയിലെ ആംബുലന്‍സ് എത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ദ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Advertisment