തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രി പോയത് ഗവർണറെ കാണാൻ. കൂടിക്കാഴ്ചയുടെ ലക്ഷ്യം ഗവർണറെ അനുനയിപ്പിക്കൽ. മുഖ്യമന്ത്രി എത്തിയത് മന്ത്രിമാരുടെ കൂടിക്കാഴ്ച പരാജയപ്പെട്ട സാഹചര്യത്തിൽ. മുഖ്യമന്ത്രിയും ഗവർണറും പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലെ അന്തർധാര സജീവമെന്ന് വിലയിരുത്തൽ

വൈസ്ചാൻസലർ നിയമനക്കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും  ഗവർണറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

New Update
pinarai vijayan rajendra viswanath arlekar-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആർലേക്കറെ കാണാൻ ലോക്ഭവനിലെത്തിയത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു. 

Advertisment

യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറും സർക്കാരും യോജിച്ച് പോകണമെന്ന് പലവട്ടം സുപ്രീംകോടതി കൈകൂപ്പി ആവശ്യപ്പെട്ടിട്ടും ഇരുപക്ഷവും അത് ചെവിക്കൊള്ളാതെ തർക്കം തുടരുകയായിരുന്നു. 


ഇതിനിടെ, വി.സി നിയമനം സുപ്രീംകോടതി ഏറ്റെടുക്കുകയും നാളെയ്ക്കകം ഡിജിറ്റൽ, ടെക്നോളജി സ‌ർവകലാശാലകളിലെ വി.സി നിയമനത്തിന് ഒറ്റപ്പേര് വീതം നൽകാൻ ജസ്റ്റിസ് ധൂലിയ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റിയോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനിടെയാണ് മുഖ്യമന്ത്രി നാടകീയമായി ഗവർണറെ കാണാനെത്തിയത്.


സുപ്രീംകോടതിയിൽ ഇരുപക്ഷത്തിനും താത്പര്യമുള്ള ഓരോ പേരുകൾ വീതം നൽകാനുള്ള സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയതെന്നാണ് അറിയുന്നത്. 

വൈസ്ചാൻസലർ നിയമനക്കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും  ഗവർണറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

ഡിജിറ്റൽ സർവകലാശാലാ വി.സിയായി ഡോ.സജിഗോപിനാഥിനെ നിയമിക്കണമെന്ന നിലപാടിൽ മന്ത്രിമാരും ഡോ.സിസാതോമസിനെ നിയമിക്കുമെന്ന വാദത്തിൽ ഗവർണറും ഉറച്ചുനിന്നതോടെയാണ് അന്ന് ചർച്ച പൊളിഞ്ഞത്. 


മുൻഗണനാക്രമം നിശ്ചയിച്ച് നിയമനത്തിനുള്ള പട്ടിക നൽകിയ മുഖ്യമന്ത്രിയല്ലേ ചർച്ചയ്ക്ക് വരേണ്ടതെന്ന് ഗവർണർ മന്ത്രിമാരോട് ചോദിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലെന്നായിരുന്നു മറുപടി. ‌


തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുവനന്തപുരത്ത് എത്തിയ ഉടൻ മുഖ്യമന്ത്രി ഗവർണറെ കാണാനെത്തുകയായിരുന്നു.

‍സാങ്കേതികസർവകലാശാലയിൽ ഡോ.സതീഷ് കുമാറിനെയും ഡിജിറ്റലിൽ ഡോ.സജി ഗോപിനാഥിനെയുമാണ് ഒന്നാം പേരായി മുഖ്യമന്ത്രി ശുപാർശ ചെയ്തത്. 

നിലവിലെ ഡിജിറ്റൽ വി.സി ഡോ. സിസാതോമസിനെ നിയമിക്കരുതെന്ന് പ്രത്യേകം കുറിപ്പും നൽകി. എന്നാൽ സാങ്കേതിക സർവകലാശാലയിൽ ഡോ.ബിന്ദുവിനെയും ഡിജിറ്റലിൽ ഡോ.സിസയെയും വിസിയായി നിയമിക്കാമെന്ന സത്യവാങ്മൂലമാണ് ഗവർണർ സുപ്രീംകോടതിയിൽ നൽകിയത്. 


തിൽ ഉറച്ചുനിൽക്കുകയാണെന്ന് മന്ത്രിമാരോടും ഗവർണർ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അന്തിമ ഉത്തരവിറക്കും മുൻപ് സമവായത്തിനുള്ള സാദ്ധ്യത തേടിയാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയത്.


സിസാതോമസ് കാര്യക്ഷമതയില്ലാത്തയാളും സർവകലാശാലയുടെ അന്തസ് ഇടിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിനെ കൂടിക്കാഴ്ചയിൽ ഗവർണർ ചോദ്യംചെയ്തെന്നാണ് അറിയുന്നത്. സർക്കാർ നിലപാട് വൈരുദ്ധ്യം നിറഞ്ഞതാണെന്ന് ഗവർണർ വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിലെ വിദഗ്ദ്ധസമിതികളിൽ സിസാതോമസിനെ നേരത്തേ നിയമിച്ചത് അവരുടെ കഴിവിൽ വിശ്വാസമുള്ളതിനാലാണ്. പിന്നീട് വി.സിയായി പരിഗണിക്കുമ്പോൾ തടസവാദമുന്നയിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. 

ടെക്നോപാർക്ക്, ഇൻഫോപാർക്ക് സി.ഇ.ഒമാരെ തിരഞ്ഞെടുക്കൽ, ഐ.ടി മിഷനിലെ കെ-സ്‌പേസ്, ഐസിഫോസ്, കെ-ഫോൺ എന്നിവിടങ്ങളിലാണ് സിസയെ വിദഗ്ദ്ധസമിതിയംഗമാക്കിയത്.


മുഖ്യമന്ത്രി നൽകിയ പേരുകൾ അതേപടി അംഗീകരിക്കാനാവില്ലെന്ന് ഗവർണർ നിലപാടെടുത്തു. മുഖ്യമന്ത്രി എങ്ങനെയാണ് മുൻഗണന നൽകിയതെന്ന രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. 


മുഖ്യമന്ത്രി മെരിറ്റ് പരിഗണിച്ചില്ലെന്നും മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സിസാതോമസിനെ പരിഗണിക്കരുതെന്ന് ശുപാർശ നൽകിയതും ഗവർണർ ചൂണ്ടിക്കാട്ടി. 

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൻ മുൻഗണനാ ക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു. 

മുഖ്യമന്ത്രി ഗവർണറെ തിരക്കിട്ട് കണ്ടതിൽ ഫലമുണ്ടായോ എന്ന് 17ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ വ്യക്തമാവും.

Advertisment