സർക്കാർ ഉദ്യോഗസ്ഥരുടെ ഡാറ്റ ചോർച്ച വിവാദത്തിനിടെ വ്യവസായികൾക്കും മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത് വിവാദമാകുന്നു.. വ്യവസായികളുടെ വ്യക്തിഗത വിവരങ്ങൾ ലഭിച്ചത് എങ്ങനെ എന്നതിൽ അന്വേഷണം വേണമെന്ന് ആവശ്യം. 'ചീഫ് മിനിസ്റ്റർ ഓഫീസ് കേരള' എന്ന പേരിലുള്ള വാട്ട്സാപ്പ് അക്കൗണ്ടിൽ നിന്നാണ് വ്യവസായികൾക്ക് സന്ദേശം ലഭിച്ചത്

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാര്‍ക്' ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.  

New Update
pinarai vijayan pr work
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: സർക്കാർ ഉദ്യോഗസ്ഥരുടെ ഡാറ്റ ചോർച്ച വിവാദത്തിനിടെ വ്യവസായികൾക്കും മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത് വിവാദമാകുന്നു. 'ചീഫ് മിനിസ്റ്റർ ഓഫീസ് കേരള' എന്ന പേരിലുള്ള വാട്ട്സാപ്പ് അക്കൗണ്ടിൽ നിന്നാണ് വ്യവസായികൾക്ക് സന്ദേശം ലഭിച്ചത്. 'നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ്, സംരംഭകർക്കൊപ്പം സർക്കാറുണ്ട്' എന്ന പോസ്റ്ററും സന്ദേശത്തിലുണ്ട്.

Advertisment

'ദൈവത്തിൻ്റെ സ്വന്തം നാട് ഇപ്പോൾ നിക്ഷേപകരുടെ സ്വന്തം നാടാണെന്ന്' മുഖ്യമന്ത്രി അയച്ച സന്ദേശത്തിൽ പറയുന്നു. വ്യവസായികളുടെ പിന്തുണക്ക് മുഖ്യമന്ത്രി നന്ദിയും അറിയിക്കുന്നു. 

government messege for industrialists


വ്യവസായ വകുപ്പിന് ചരിത്രത്തിലാദ്യമായി നിരവധി ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചതായും മുഖ്യമന്ത്രിയുടെ സന്ദേശത്തിലുണ്ട്. എന്നാല്‍ വ്യവസായികളുടെ വ്യക്തിഗത വിവരങ്ങൾ കെ.സ്മാർട്ട് വഴിയാണോ എടുത്തത് എന്നതിൽ വ്യക്തതയില്ല.


എങ്ങനെ വിവരങ്ങൾ കിട്ടി എന്നതിൽ അന്വേക്ഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മുമ്പ് സമാന രീതിയിൽ ഉള്ള സന്ദേശമാണ് സർക്കാർ ഉദ്യോഗസ്ഥർക്കും ലഭിച്ചത്. 

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാര്‍ക്' ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.  


നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ തുടര്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. 


സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്ക് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്ന് നിയമവിരുദ്ധമായി ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പാര്‍ട്ടിപ്രചാരത്തിനായി ഉപയോഗിച്ചതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

'വ്യക്തിഗത വിവരങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്? എന്തു സന്ദേശം അയച്ചു എന്നതിനേക്കാള്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നതാണ് കൂടുതല്‍ ഗൗരവകരം. പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയുടെ ലംഘനമാണ്. ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. 

എങ്ങനെയാണ് വ്യക്തികളുടെ വിവരങ്ങള്‍ ലഭിച്ചത്, കോടതി ചോദിച്ചു. ഇനി കേസ് പരിഗണിക്കുന്നതുവരെ സമാന വിധത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കില്ല എന്നു എഴുതിത്തരാനും കോടതി നിര്‍ദേശിച്ചിരുന്നു.


സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇതിനെ വിമര്‍ശിച്ചു. 


അങ്ങനെയല്ലെന്നും സര്‍ക്കാരില്‍ നിന്ന് ഒരു ഗുണഫലവും പറ്റാത്തവര്‍ക്കും സന്ദേശമയച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ക്കും ലഭ്യമാകുന്ന വിവരമാണെങ്കില്‍ സ്പാര്‍ക്കിലുള്ള ഡാറ്റയ്ക്ക് എന്തു സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു. ഇതിനിടെ വ്യവസായികൾക്ക് സന്ദേശമെത്തിയതും വിവാദമാകാൻ ഇടയുണ്ട്.

Advertisment