നേരെകടവ് മാക്കേക്കടവ് പാലത്തിൻ്റെ 22 സ്പാനുകളുടെ കോണ്‍ക്രീറ്റിങും പൂര്‍ത്തിയായി. പാലം വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും. ഇനി ശേഷിക്കുന്നത് അപ്രോച്ച്, സര്‍വീസ് റോഡുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണം.

New Update
5254d357-0633-4e18-9959-573c09d80ff9

കോട്ടയം: മാക്കേക്കടവ്  നേരേകടവ് പാലം നിര്‍മാണത്തില്‍ 22ാമത്തെതും അവസാനത്തേതുമായ സ്പാനിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. 800 മീറ്ററാണു പാലത്തിന്റെ നീളം.  പാലത്തിന്റെ കൈവരികള്‍ സ്ഥാപിക്കലും ആദ്യഘട്ട പെയ്ന്റിങ്ങും നടക്കുന്നുണ്ട്. കൈവരികള്‍ മാക്കേക്കടവിലെ യാഡില്‍ നിര്‍മിച്ചാണു പാലത്തിലെത്തിച്ചു സ്ഥാപിക്കുന്നത്. 12 സ്പാനുകളില്‍ കൈവരികള്‍ സ്ഥാപിച്ചു.

Advertisment

മൂന്നു സ്പാനോളം പെയ്ന്റിങ് ചെയ്തിട്ടുണ്ട്. അവസാനത്തെ സ്പാനിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായതോടെ മാക്കേക്കടവിലും നേരേകടവിലുമുള്ള അപ്രോച്ച്, സര്‍വീസ് റോഡുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണത്തിലേക്കു കടക്കും. നിര്‍ദിഷ്ട തുറവൂര്‍ പമ്പ പാതയുടെ ഭാഗമാണു വേമ്പനാട്ട് കായലിനു കുറുകെ ആലപ്പുഴ - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്  നേരേകടവ് പാലം. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്ററാണു വീതി. 2016ലാണു പാലം നിര്‍മാണത്തിനു തുടക്കമിട്ടത്. വിവിധ കാര്യങ്ങളാല്‍ വര്‍ഷങ്ങളോളം തടസപ്പെട്ട നിര്‍മാണം 2024 മാര്‍ച്ചിലാണു പുനരാരംഭിച്ചത്.

പാലം യാഥാര്‍ഥ്യമാകുന്നതോടെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങാതെ, ഈ പാലത്തിലൂടെ എറണാകുളത്തേക്കും ആലപ്പുഴയിലേക്കും വേഗത്തില്‍ യാത്ര ചെയ്യാം. പാലം വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും. സര്‍വീസ് റോഡുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ അനുബന്ധ ജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കി അടുത്ത മാസം അവസാനത്തോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണു പ്രതീക്ഷ.

Advertisment