/sathyam/media/media_files/2025/11/19/anto-augustine-5-2025-11-19-20-09-13.jpg)
കൊച്ചി: 'ബാർക് കോഴ' സ്ക്രീൻ ഷോട്ട് വ്യാജമെന്നു റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ. പിന്നിൽ റിപ്പോർട്ടറിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമം. തുടർച്ചയായി മൂന്നാം സ്ഥാനത്തായതിന് പിന്നാലെയാണ്
ട്വന്റിഫോർ ന്യൂസ് ഗൂഢാലോചന നടത്തി വ്യാജ വ്യാർത്തകൾ പ്രചരിപ്പിച്ചതെന്നും ആന്റോ അഗസ്റ്റിൻ പ്രതികരിക്കുന്നു.
ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തെന്ന പരാതിയിൽ 24 ന്യൂസ് ചാനല്‍ എം.ഡിയും ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ 6 പേർക്കെതിരെയാണ് കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
/filters:format(webp)/sathyam/media/media_files/2025/12/05/sreekandan-nair-alunkal-muhammad-2025-12-05-19-23-45.jpg)
വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കി, റിപ്പോർട്ടറിനെതിരായ വാർത്ത വ്യാജം, 100 കോടി ക്രിപ്റ്റോ കറൻസി നൽകിയില്ല, റിപ്പോർട്ടർ എംഡിയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തു, വ്യാജ ചാറ്റുകൾ നിർമിച്ചു, കൃത്രിമമായി വിവരങ്ങൾ ചേർത്തു, റിപ്പോർട്ടറിന് നഷ്ടമുണ്ടാക്കാൻ നീക്കം, കൈക്കൂലിയെന്ന് വ്യാജപ്രചാരണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് എഫ്.ഐ.ആർ.
കേസില്‍ ശ്രീകണ്ഠന്‍ നായർ ഒന്നാം പ്രതിയും മകന്‍ ശ്രീരാജ് രണ്ടാം പ്രതിയുമാണ്. ഫ്ലവേഴ്സ് ചാനല്‍ സിഇഒ ഉണ്ണികൃഷ്ണന്‍, 24 ന്യൂസ് ചാനല്‍ എക്സിക്യുട്ടീവ് എഡിറ്റർമാരായ കെ.ആർ ഗോപീകൃഷ്ണന്‍, ബി. ദിലീപ് കുമാർ, ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവരാണ് മൂന്ന് മുതല്‍ ആറുവരേയുള്ള പ്രതികള്‍. മൊബൈല്‍ ഫോണ്‍ഹാക്ക് ചെയ്ത് വാട്സാപ്പ് ചാറ്റുകള്‍ ചോർത്തിയെടുത്തു എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
ഭാരതീയ ന്യായ സംഹിതയിലെ 316(2), 318(4), 336(3), 3(5), ഇന്‍ഫർമേഷന്‍ ടെക്നോളജി ആക്ടിലെ 66, 72 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയില്‍ കളമശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us