പുതുയുഗയാത്രയ്‌ക്കെതിരായ സി.പി.എമ്മിന്റെ ''ബംഗാളി'' പ്രചാരണവും പൊളിഞ്ഞു. സി.പി.എം ബംഗാളിയായി ചിത്രീകരിച്ചത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ വാഹിദിനെ. സി.പി.എം രാഷ്ട്രീയ ലാഭത്തിനായി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പുതിയ കാര്യമല്ല. വ്യാജപ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടാകൂ എന്ന് ഡോ. ബി.എസ്. ഷിജു

New Update
puthuyugayathra


ചടയമംഗലം: പുതുയുഗയാത്ര ചടയമംഗലത്ത് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ''ബംഗാളികളെ ഇറക്കി'' എന്നായിരുന്നു സി.പി.എ വ്യാപകമായി അഴിച്ചുവിട്ട സൈബര്‍ പ്രചാരണം. എന്നാല്‍ സത്യാവസ്ഥ പുറത്തുവരുന്നതോടെ ആ പ്രചാരണം തകര്‍ന്നടിയുകയാണെന്നു ഡോ. ബി.എസ്. ഷിജു.  

Advertisment

സി.പി.എം ''ബംഗാളി''യായി ചിത്രീകരിച്ച വ്യക്തി മറ്റാരുമല്ല, കടയ്ക്കലിലെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ വാഹിദാണു ഷിജു പറഞ്ഞു.


സ്വാമിമുക്കില്‍ വര്‍ഷങ്ങളായി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്ന വഹിദിനെയാണ് ''ബംഗാളി'' എന്ന് മുദ്രകുത്തി സി.പി.എം വ്യാജപ്രചാരം അഴിച്ചുവിട്ടത്.  വേദിയിലെ തിരക്കായതുകൊണ്ട് പ്രതിപക്ഷ നേതാവിനെ പെട്ടന്ന് കാണാന്‍ കഴിഞ്ഞില്ല. അതാണ് പ്രതിപക്ഷ നേതാവിനെ അറിയാത്ത ആളാണ് ഷാള്‍ അണിയിക്കാന്‍ എത്തിയത് എന്ന സി.പി.എം പ്രചാരണത്തിന് കാരണമെന്നു വാഹിദ് പറയുന്നു.

രാഷ്ട്രീയ ലാഭത്തിനായി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടാകൂ.
സത്യങ്ങള്‍ ഒരുനാള്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നു ബി.എസ്. ഷിജു പറഞ്ഞു.

Advertisment