/sathyam/media/media_files/2025/12/13/n-vasu-a-padmakumar-ps-prasanth-2025-12-13-19-54-20.jpg)
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നാണംകെട്ട തോല്‍വിക്ക് കാരണങ്ങള്‍ നാലോ - ആറോ ആളുകളാണ്; തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്‍റുമാരായ എന്‍ വാസു, പദ്മകുമാര്‍, പ്രശാന്ത് എന്നിവര്‍ അതില്‍ പ്രഥമ സ്ഥാനീയരാണ്.
കേസില്‍ പ്രതിയായി അറസ്റ്റിലായി ജയിലില്‍ കിടന്നിട്ടും ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തയ്യാറാകാത്ത സിപിഎം നേതൃത്വവും ഇതില്‍ കാരണക്കാര്‍ തന്നെ.
അപ്പുറത്ത്, യുവതിയുടെ ആരോപണം ഉയര്‍ന്ന ഉടന്‍തന്നെ പരാതി പരിശോധിച്ച് യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും, രണ്ടാമതും പരാതി ഉയര്‍ന്നപ്പോള്‍ പുറത്താക്കുകയും ചെയ്ത മാതൃകയുണ്ട്.
സമാന ആരോപണം നേരിട്ട എംഎല്‍എമാര്‍ അപ്പോഴും ഇടതുപക്ഷത്ത് ഒരു നടപടിയും ഏല്‍ക്കാതെ സുഖമായി വാഴുകയും ചെയ്യുന്നു.
ചില കാര്യങ്ങള്‍ രാഷ്ട്രീയ അന്ധത ബാധിച്ച സഖാക്കളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിയും. എന്നാല്‍ അത് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം ഇക്കാലഘട്ടത്തിലും മനസിലാകാത്ത പാര്‍ട്ടിയാണ് സിപിഎം.
ശബരിമലയില്‍ അയ്യപ്പന്‍റെ സ്വര്‍ണം കാണാതായ ആരോപണം ഉയര്‍ന്ന ഉടന്‍ അതിന്‍റെ ഗൗരവം മനസിലാക്കുന്നതില്‍ സിപിഎം നേതൃത്വം പരാജയപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശന വിവാദം പോലെ ഇതും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി. അത് വോട്ട് നിലയില്‍ പ്രതിഫലിക്കുകയും ചെയ്തു.
അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പ് ഫലം സിപിഎം നേതൃത്വം ചോദിച്ചു വാങ്ങിയതു തന്നെ !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us