/sathyam/media/media_files/2025/09/02/sabarimala-pinarayi-2025-09-02-00-10-23.jpg)
കോട്ടയം: ശബരിമല ആചാരം സംരക്ഷിക്കണമെന്നും യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തുമെന്നും ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമായതോടെ സര്‍ക്കാര്‍ എന്‍.എസ്.എസിനു നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാത്തും സമാന തീരുമാനം പറഞ്ഞിരുന്നു. എന്നാൽ, അത് ഇപ്പോള്‍ പരിഗണിക്കേണ്ട കാര്യമല്ലെന്നാണു ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അന്നു പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2026/02/24/sabarimala-pampa-2026-02-24-09-55-55.webp)
അയ്യപ്പസംഗമം നടത്താന്‍ തീരുമാനിച്ചപ്പോള്‍, അതുമായി സഹകരിക്കണമെങ്കില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച നിബന്ധന യുവതീപ്രവേശനത്തെ അനുകൂലിച്ച് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഒന്നും പറഞ്ഞില്ല. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ നോക്കാം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. പെട്ടെന്നു നിലപാട് പറയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണു സര്‍ക്കാരും കരുതിയിരുന്നത്.
ഇതിനിടെയാണു യുവതീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴു മുതല്‍ വാദം കേള്‍ക്കാനാണു സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/16/sabarimala-supreme-court-2026-02-16-17-12-21.jpg)
ഏപ്രില്‍ ഏഴിനാണ് വാദം തുടങ്ങുന്നത്. ഏഴു മുതല്‍ ഒമ്പതു വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനയെ എതിര്‍ക്കുന്നവരുടെയും വാദം നടക്കും. 21ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാം. ഏപ്രില്‍ 22ന് വാദം കോടതി പൂര്‍ത്തിയാക്കും. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.
യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സര്‍ക്കാരും എല്‍.ഡി.എഫും ശ്രമിച്ചത്.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുശേഷം, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുള്ളതുകൊണ്ടുമാത്രം ചെയ്യേണ്ടിവന്നുവെന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം. സ്ത്രീകള്‍ ശബരിമലയില്‍ കയറിയതില്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കവും ശ്രമവും ജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയെന്ന് പാര്‍ട്ടിക്ക് ബോധ്യമായി. പിന്നീട്, യുവതികളാരും ശബരിമല കയറിയില്ല.
/filters:format(webp)/sathyam/media/media_files/bFgjrPPwMw4DumHqJACW.jpg)
അയ്യപ്പസംഗമത്തിൽ സഹകരിക്കണമെങ്കില്‍ എന്‍.എസ്.എസ് മുന്നോട്ടുവെച്ച നിബന്ധന യുവതീപ്രവേശനത്തെ അനുകൂലിച്ച് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന ഉറപ്പാണ്. പി.എസ്. പ്രശാന്ത് എന്‍.എസ്.സിന് ഉറപ്പു നില്‍കിയാണ് എന്‍.എസ്.എസിനെ സംഗമത്തില്‍ പങ്കെടുപ്പിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ നോക്കാം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂമായ നിലപാട് വിശ്വാസികള്‍ സ്വീകരിക്കുമെന്നും എൽഡിഎഫ് കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us