/sathyam/media/media_files/2025/11/25/rahul-mankoottathil-dileep-2025-11-25-17-41-55.jpg)
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം, നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധി, മാധ്യമങ്ങളുടെ ശ്രദ്ധ മാറിയതോടെ സ്വർണ കൊള്ള ആരോപങ്ങളിൽ നിന്നു ശ്വാസമെടുത്ത് സി.പി.എം.
ഭരണ തുടർച്ചയ്ക്കുള്ള ട്രയൽ റണ്ണായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ എൽ.ഡി.എഫ് കണ്ടത്. ക്ഷേമ പെൻഷൻ വർധിപ്പിച്ചതടക്കമുള്ള പ്രഖ്യാപനങ്ങളുമായി കളത്തിലിറങ്ങിയ സി.പി.എമ്മിന് ശുഭപ്രതീക്ഷയുടേതായിരുന്നു.
എന്നാൽ, ശബരിമല സ്വർണക്കൊള്ള വിവാദം പുറത്തുവന്നതും പിന്നീട് മുൻ ദേവസ്വം കമ്മീഷണർ എൻ വാസു, സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എ. പത്മകുമാർ അറസ്റ്റിലായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.
ശബരിമല വിവാദങ്ങളിൽ സി.പി.എമ്മിലേക്ക് നീളുന്ന അന്വേഷണ മുനയും പത്മകുമാറിന്‍റെയടക്കം അറസ്റ്റും യു.ഡി.എഫ് ആയുധമാക്കുമ്പോൾ മറുഭാഗത്ത് ക്ഷേമപെൻഷന്‍റെയും വികസനത്തുടർച്ചയുടെയും കവചം തീർത്താണ് ഇടതുമുന്നണിയുടെ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ഫലം കണ്ടില്ല. വിവാദങ്ങൾ മാധ്യമങ്ങൾ സജീവമാക്കി നിർത്തി.
സർക്കാരിനെതിരെ ഭരണപ്പിഴവുകളും പാളിച്ചകളും അക്കമിട്ട് കുറ്റപത്രം തയാറാക്കിയാണ് പ്രതിപക്ഷം പ്രചാരണക്കളത്തിൽ ചുവടുറപ്പിക്കുന്നത്.
ഘടകകക്ഷി നേതാക്കളെയെല്ലാം അണിനിരത്തി എൽ.ഡി.എഫ് പ്രകടന പത്രിക പ്രഖ്യാപിച്ചതിന് പിന്നാലെ സമാനമാതൃകയിൽ ഘടകകക്ഷി നേതാക്കളുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു യു.ഡി.എഫ് കുറ്റപത്രത്തിന്‍റെയും പ്രകാശനം.
സി.പി.എം പറയുന്ന വികസനം പൊള്ളയാണെന്ന് സ്ഥാപിക്കുന്നതിനൊപ്പം ചികിത്സാപ്പിഴവുകളും മരുന്നുക്ഷാമവുമടക്കം ജനകീയ വിഷയങ്ങളുടെ ആവനാഴിയുമാണ് യു.ഡി.എഫ് കളം നിറഞ്ഞത്.
സി.പി.എം പ്രതിരോധത്തിലായ സമയത്താണ് ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്തായത്.
ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നുണ്ട്. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. പിന്നീട് ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു.
ശബ്ദ സാന്ദേശം പുറത്തുവന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. രാഹുലിനെതിരായ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെ ആരോപണ ശരങ്ങൾ ഏറ്റിരുന്ന സി.പി.എം താൽക്കാലികമായി രക്ഷപ്പെട്ടു.
രാഹുൽ വിഷയം സംസ്ഥാന വ്യാപകമായി തന്നെ സിപിഎം പ്രചാരണത്തിന് ഉപയോഗിക്കാനും തുടങ്ങി. പ്രതിപക്ഷ നേതാവ് എതിർത്തിട്ടും ഒരു വിഭാഗം നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നതാണ് കോൺഗ്രസിലെ പ്രതിസന്ധിക്കു കാരണം.
ഇതിനിടെയാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും എന്ന വിവരം പുറത്തു വരുന്നത്. ഡിസംബർ ഒൻപതിനാണ് സംസ്ഥാനത്ത് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്.
നെടുമ്പാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ ആകെ 9 പ്രതികളുണ്ട്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്.
കഴിഞ്ഞ വര്‍ഷം വിചാരണ നടപടികള്‍ പൂര്‍ത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിലധികം നീണ്ടു. വിധി പ്രസ്താവം മാധ്യമ ശ്രദ്ധ നേടുമെന്നതിനാൽ അക്കാര്യത്തിലും സി.പി.എം ആശ്വാസത്തിലാണ്.
അതേസമയം ദിലീപിന് അനുകൂലമായാണ് വിധി വരുന്നതെങ്കിൽ അത് സർക്കാരിന് എതിരെ പ്രതിഫലിക്കാനും ഇടയുണ്ടെന്ന ആശങ്ക സിപിഎം നേതാക്കൾക്കുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us