ദി ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 കേരളത്തിന്. ''സില്‍വര്‍ അവാര്‍ഡും''  ''എക്‌സലന്റ്'' അവാര്‍ഡുമാണ് ലഭിച്ചിരിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെര്‍ലിന്‍ ITB യില്‍ ടൂറിസം മേഖലയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ദി ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 കേരളത്തിന് ലഭിച്ചു.

New Update
tourism award

തിരുവനന്തപുരം:  ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെര്‍ലിന്‍ ITB യില്‍ ടൂറിസം മേഖലയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ദി ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 കേരളത്തിന് ലഭിച്ചു.


Advertisment

 മന്ത്രി മുഹമ്മദ് റിയാസ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ടൂറിസം മാര്‍ക്കറ്റിംഗ് രംഗത്ത് ലോകത്തെ വിവിധ രാജ്യങ്ങള്‍ മേളയില്‍ അവതരിപ്പിച്ച പ്രൊജക്ടുകളില്‍ നിന്നാണ് കേരളം അവാര്‍ഡിന് അര്‍ഹതനേടിയത്.


 കേരളാ ടൂറിസം വിജയകരമായി നടപ്പിലാക്കിയ കം ടുഗതര്‍ ഇന്‍ കേരളയ്ക്ക് നൂതനമായ മാര്‍ക്കറ്റിംഗ് ക്യാംപെയിനുള്ള ''സില്‍വര്‍ അവാര്‍ഡും'' ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാംപെയിന് ''എക്‌സലന്റ്'' അവാര്‍ഡുമാണ് ലഭിച്ചിരിക്കുന്നത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

ഒരു സന്തോഷ വിവരം പങ്കുവെക്കട്ടെ.
കേരളാടൂറിസം വീണ്ടും ലോകത്തിന്റെ നെറുകയ്യില്‍ തിളങ്ങുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെര്‍ലിന്‍ ITB യില്‍ ടൂറിസം മേഖലയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന The Golden City Gate Award 2025 ആണ് കേരളത്തിന് ലഭ്യമായിരിക്കുന്നത്.

ടൂറിസം മാര്‍ക്കറ്റിംഗ് രംഗത്ത് ലോകത്തെ വിവിധ രാജ്യങ്ങള്‍ മേളയില്‍ അവതരിപ്പിച്ച പ്രൊജക്ടുകളില്‍ നിന്നാണ് കേരളം അവാര്‍ഡിന് അര്‍ഹതനേടിയത്. കേരളാ ടൂറിസം വിജയകരമായി നടപ്പിലാക്കിയ കം ടുഗതര്‍ ഇന്‍ കേരളയ്ക്ക് (Come Together in Kerala) നൂതനമായ മാര്‍ക്കറ്റിംഗ് ക്യാംപെയിനുള്ള ''സില്‍വര്‍ അവാര്‍ഡും'' ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് (Destination Wedding) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാംപെയിന് ''എക്‌സലന്റ്'' അവാര്‍ഡുമാണ് ലഭിച്ചിരിക്കുന്നത്.
ടൂറിസം വകുപ്പിന് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദി.

Advertisment