/sathyam/media/media_files/2026/02/07/v-d-satheesan-2026-02-07-21-37-41.png)
കോട്ടയം: മധ്യകേരളത്തില്‍ യു.ഡി.എഫിനു വന്‍ മുന്നേറ്റം ഉണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പത്തനംതിട്ടയിലും ഇടുക്കിയിലും അഞ്ചു സീറ്റു വിജയിക്കും. കോട്ടയത്തു ബഹുഭൂരിപക്ഷം സീറ്റും വിജയിക്കും. എല്ലാം സീറ്റും വിജയിക്കുമെന്നു പറയുന്നില്ല. എറണാകുളത്തു പതിനാലില്‍ പതിനാലും വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നവകേരളാ സര്‍വേയുമായി ബന്ധപ്പെട്ടിട്ടുള്ള ഹൈക്കോടതി വിധി വളരെ കൃത്യമാണ്. സുപ്രീം കോടതിയില്‍ ഞങ്ങള്‍ ഹാജരായി ആ സ്‌റ്റേ പിന്‍വലിപ്പിക്കുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി പാലായില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2026/01/19/vd-satheesan-press-meet-6-2026-01-19-20-11-59.jpg)
ഞങ്ങള്‍ കോടതിയില്‍ ഹാജരാക്കിയതു സി.പി.എമ്മിന്റെ സര്‍ക്കുലറാണ്. നാട്ടുകാരുടെ പണം ഉപയോഗിച്ചു നവകേരള സര്‍വേ നടത്തുമ്പോള്‍ സി.പി.എം സര്‍ക്കുലര്‍ പറയുന്നതു പാര്‍ട്ടിക്കരും ഡി.വൈ.എഫ്.ഐക്കാരും വോളന്റിയര്‍മാരാകണം. അന്നിട്ട് അവര്‍ക്കു പണം കൊടുക്കുന്നതാരാ. ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണമാണു കൊടുക്കുന്നത്. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ചു തുടര്‍ ഭരണം ഉറപ്പാക്കാന്‍ വരേണ്ട.
ഒരാളുടെ അനുമതിയില്ലാതെ അയാളുടെ വ്യക്തിപരാമായ ഡാറ്റാ ചോര്‍ത്താന്‍ പാടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വ്യാപകമായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡാറ്റാ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി. മുഖ്യമന്തിയുടെ ഓഫീസിലെ ഉത്തരവാദികളായ ആളുകള്‍ക്ക് എതിരായി കേസെടുത്ത് അന്വേഷിക്കണം. ഡാറ്റാ ചേര്‍ത്തല്‍ വലിയ കുറ്റമാണ്. ഇപ്പോള്‍ സൈബര്‍ ഫ്രോഡുകള്‍ നടക്കുന്ന കാലമാണ്. ഡാറ്റാ ദുരുപയോഗം ചെയ്യപ്പെടാം. ഡാറ്റാ വിലപ്പെട്ട സ്വന്താണ്. ഇതു മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാത്ത കാര്യമാണോ.
/filters:format(webp)/sathyam/media/media_files/2026/02/21/vd-satheesan-press-meet-2026-02-21-15-38-53.jpg)
സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട വിധി നേരത്തെ ഉണ്ടായിരുന്നു. ഇവരൊക്കെ ഏതു കാലത്താണു ജീവിക്കുന്നത്. ഇവര്‍ എല്ലാ ഒദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണ്. ഖജനാവില്‍ പണം ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചു പ്രചാരണം നടത്തുകയാണ്. എല്ലായിടത്തും ഫ്‌ലക്സ് ബോര്‍ഡുകളാണ്. കടം മേടിച്ചിട്ടാണ് ഇതെല്ലാം ചെയ്യുന്നത്. ചുമട്ടു തൊഴിലാളി ക്ഷേമ നിധി ഫണ്ടില്‍ നിന്ന് 250 കോടി എടുക്കാന്‍ പോവുകയാണു സര്‍ക്കാര്‍. മുന്‍പ് എടുത്ത 100 കോടി തിരിച്ചു വെച്ചിട്ടില്ല. എവിടെ നിന്നെല്ലാം കടമെടുക്കാന്‍ പറ്റുമോ അവിടെ നിന്നെല്ലാം കടമെടുക്കുകയാണ്. എന്നിട്ടു തെരഞ്ഞെടുപ്പിന്റെ പ്രചാരണമാണു നടത്തുന്നത്. അതിനെ നിയമപരമായി നേരിടും.
സര്‍ക്കാരിന്റെ ഏതു വികസന പദ്ധതിയാണു പ്രതിപക്ഷം എതിര്‍ത്തത്. ആകെ എതിര്‍ത്തു കെ. റെയില്‍ മാത്രമാണ്. അത് അതു നടന്നില്ലെല്ലോ. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായി ഇരുന്നപ്പോള്‍ എതിര്‍ത്തതാണു വിഴിഞ്ഞം. ആറായിരം കോടിയുടെ കടല്‍ കൊള്ള എന്നായിരുന്നു പദ്ധതി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്നപ്പോള്‍ പറഞ്ഞത്. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട ബോംബാണെന്നു പറഞ്ഞ ആള്‍ ഇന്നു മന്ത്രിസഭയില്‍ ഇരിക്കുകയാണ്. മെട്രോ റെയിലിന് എതിരായി സി.പി.എം വന്നില്ലേ. ഞങ്ങള്‍ ആകെ എതിര്‍ത്തതു കെ. റെയില്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/02/04/vd-satheesan-2026-02-04-18-42-26.jpg)
തന്ത്രിയുടെ ജാമ്യം അനുവദിച്ചുള്ള കേസില്‍ കോടതി പറഞ്ഞത് ഒരു തെളിവിന്റെ കണിക പോലും ഇല്ലെന്നാണ്. അദ്ദേഹത്തെ ജയിലാക്കിയതു നാല്‍പതു ദിവസമാണ്. ആ ജഡ്ജ്‌മെന്റിനു നിയമ മന്ത്രി തള്ളി പറഞ്ഞു. നിയമ മന്ത്രിക്ക് എന്താ അധികാരം ജഡ്ജ്‌മെന്റിനെ തള്ളിപറയാന്‍. നിയമ മന്ത്രി ഇല്ലാത്ത അധികാരം ഒന്നും ഉപയോഗിക്കേണ്ട. ആ കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമന്ത്രിക്ക് ഇല്ല. എന്തു ക്രൈമാണു തന്ത്രി ചെയ്തിരിക്കുന്നതെന്നു എസ്.ഐ.ടി വിശദമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us