/sathyam/media/media_files/2026/01/09/kandararu-rajeevaru-2026-01-09-20-46-31.jpg)
കോട്ടയം: അറസ്റ്റിലായ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രിയായ കണ്ഠരര് രാജിവരരുടെ റിമാന്‍ഡ് റിപ്പോട്ട് പുറത്തു വരുന്നതു വരെ സസ്‌പെന്‍സ്.
പദ്മകുമാറും പോറ്റിയും രാജീവരരുടെ പങ്കിനെക്കുറിച്ച് എന്താണു പറഞ്ഞതെന്നറിയാന്‍ ഇനി റിമാന്‍ഡ് റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. ഇന്നുതന്നെ കൊല്ലത്ത് ജഡ്ജിയുടെ ചേമ്പറില്‍ അദ്ദേഹത്തെ ഹാജരാക്കും.
/filters:format(webp)/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-2-2026-01-09-18-28-55.jpg)
കേസില്‍ പരമാവധി ഒരു സാക്ഷി മാത്രമാകുമെന്ന് കരുതിയ രാജീവരരെ ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ മാത്രമാണ് അന്വേഷണസംഘം തന്ത്രിയിലേക്ക് അന്വേഷണം പോകുമെന്ന് സൂചിപ്പിച്ചത്. നേരത്തെ പദ്മകുറിന്റെ ജാമ്യഹര്‍ജിയില്‍ തന്ത്രിയുടെ പങ്കൊന്നും എസ്ഐടി വ്യക്തമാക്കിയിരുന്നില്ല.
ഇതില്‍ തനിക്ക് അപകടമില്ല എന്ന് തന്നെ തന്ത്രി കരുതിയിരിക്കണം. അതിനാല്‍ മുന്‍പ് മൊഴിനല്‍കാനെത്തിയതുപോലെ അദ്ദേഹം ഇന്ന് എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്.
/filters:format(webp)/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-3-2026-01-09-20-37-16.jpg)
ആറ്റിങ്ങലിലെ കേന്ദ്രത്തിലാണ് ആദ്യം ചോദ്യം ചെയ്യലുണ്ടായത്. പിന്നീട് ഈഞ്ചയ്ക്കലിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. പോറ്റിക്ക് സന്നിധാനത്തുള്ള സ്വാധീനത്തിന് പിന്നില്‍ തന്ത്രിയാണെന്ന് എസ്ഐടിക്ക് ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കിയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
പോറ്റിയെ സ്പോണ്‍സറാക്കി എത്തിച്ചതില്‍ തന്നെ തന്ത്രിക്ക് പങ്കുണ്ട്. തന്ത്രിക്ക് ശമ്പളം സര്‍ക്കാരാണ് നല്‍കുന്നത് എന്നതിനാല്‍ അഴിമതി നിരോധന നിയമത്തിന് കീഴില്‍ അദ്ദേഹവും വരുമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us