/sathyam/media/media_files/2025/07/26/wind-and-rain-2025-07-26-19-13-22.jpg)
കോട്ടയം: ഒക്ടോബര്‍ 21 ന് ശേഷം തുലവാര്‍ഷം ശക്തിപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍. ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അറബിക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായേക്കും. ഇതാണ്
തുലാവര്‍ഷം ശക്തിപ്പെടുത്തുന്നത്.
ശക്തമായ മിന്നലും കാറ്റും മഴക്കൊപ്പം പ്രതീക്ഷിക്കാം. മലവെള്ളപ്പാച്ചിലും. വിനോദ സഞ്ചാരത്തിന് കിഴക്കന്‍ മേഖലയില്‍ പോകുന്നവര്‍ അരുവികളിലും പുഴയിലും ഇറങ്ങരുതെന്നും കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ഇടുക്കിയിലാണ് ഇപ്പോൾ ശക്തമായ മഴ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം പതനഞ്ചിടങ്ങളില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു.
ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്തതാണു ജില്ലയെ ദുരിതത്തിലാക്കിയത്. കനത്തമഴയെ തുടര്‍ന്നു കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിലേക്കും കടകളിലേക്കും വെള്ളംകയറി. കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈല്‍, പെരിയാര്‍ കോളനി എന്നിവിടങ്ങളിലാണു വെള്ളം കയറിയത്. വ്യാപക നാശനഷ്ടമുണ്ടായതായാണു വിവരം.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 6 അടി ജലനിരപ്പ് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം 3 ഷട്ടറുകള്‍ തുറന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകളും ഒരു മീറ്റര്‍ വീതം പിന്നീട് ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിക്കുകയായിരുന്നു. വനമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായതോടെ വെള്ളം കുതിച്ചെത്തുകയായിരുന്നു. 2018ലെ പ്രളയത്തില്‍ വെള്ളം കയറാതിരുന്ന പല സ്ഥലങ്ങളും ഒറ്റ ദിവസംകൊണ്ടു വെള്ളത്തിനടിയിലായി. മഴ തുടരുന്നതില്‍ കടുത്ത ആശങ്കയിലാണ് ജനം.