മാനവമൈത്രീസംഗമത്തിനനുബന്ധമായി മൾട്ടി മീഡിയാ ഇന്ററാക്റ്റീവ് മെഗാഷോ വ്യത്യസ്തതയാർന്ന അവതരണ ശൈലിയാൽ ശ്രദ്ധേയമായി

New Update
1000918103

ഡിജിറ്റൽസാധ്യതകൾ സമന്വയിപ്പിച്ച കാഴ്ചകളിലേക്ക് കടന്നു വന്ന  നവോത്‌ഥാന നായികാനായകന്മാർ പ്രേക്ഷകരിൽ ആവേശമുണർത്തി. അക്കാമ്മ ചെറിയാനുംഹലീമാബീവിയുംദാക്ഷായണി വേലായുധനും അപൂർവ്വ  സാമ്യതകളോടെ കടന്നുവന്നത് സദസ്സിൽ  കൗതുകം പടർത്തി

Advertisment

കനകക്കുന്ന് നിശാഗന്ധിയിൽ മാനവമൈത്രീസംഗമത്തിനനുബന്ധമായി നടന്ന സാംസ്‌കാരിക വിരുന്നായ   നമ്മളൊന്നിൽ  നൂറോളം കലാപ്രതിഭകളുടെ സാന്നിധ്യത്തോടെ അവതരിപ്പിച്ച മൾട്ടി മീഡിയാ ഇന്ററാക്റ്റീവ് മെഗാഷോ വ്യത്യസ്തതയാർന്ന അവതരണ ശൈലിയാൽ  ശ്രദ്ധേയമായികേരളം കടന്നുവന്ന ചരിത്ര മുഹൂർത്തങ്ങളുടെ ഓർമ്മപ്പെടുത്തലോടെ വിശ്വാസത്തേയുംമൈത്രിയേയുംമാനവികതയേയും അടയാളപ്പെടുത്തുന്ന ദൃശ്യാവതരണമായിമാറി നമ്മളൊന്ന്. 

കേരളീയ രംഗകലകളും, ജനകീയ കലകളും  സംഗീതംനൃത്തംനാടകംകഥാപ്രസംഗംമൈംറാപ്പ് മ്യൂസിക്ക്,  കണ്ടമ്പററി  ഡാൻസ്  എന്നീ അവതരണങ്ങളുമായി   കേരളം ഇന്നലെ ഇന്ന് നാളെ ... എന്ന ആശയത്തെ നമ്മളൊന്ന്  നവ ദൃശ്യ ഭാഷയോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. 

നാടക ചലച്ചിത്ര സംവിധായകനും മാനവ മൈത്രീ ജനറൽ കൺവീനറുമായ ഡോ.പ്രമോദ് പയ്യന്നൂർ രൂപകൽപ്പനയും സംവിധാനവും നിർവ്വഹിച്ച ദൃശ്യവിരുന്നിൽ ചരിത്ര പരമായ ഓർമ്മകൾക്ക് പ്രൊഫ.അലിയാർ ശബ്ദം നൽകി. ഡോ. എം എ  സിദ്ദിക്കും, ഡോ. പ്രമോദ് പയ്യന്നൂരും  ചേർന്ന് ചെയ്‌ത വിവരണ പാഠവും ശ്രീകാന്ത് കാമിയോയുടെ ദീപ വിതാനവും  ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരുടെ ഒത്തുചേരലും മാനവ മൈത്രീ സംഗമത്തിന്റ സന്ദേശം കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഈ കലാവിഷ്കാരം കേരളത്തിലെ വിവിധ ജില്ലകളിൽ വരും മാസങ്ങളിൽ അവതരിക്കപ്പെടും .

Advertisment