കാസ വര്‍ഗീയ വിദ്വേഷം പരത്തുന്നു, ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി മുസ്ലിം യൂത്ത് ലീഗ്, വിദേശ രാജ്യങ്ങളില്‍ നടക്കുന്നതാണെന്ന തരത്തില്‍ വര്‍ഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളില്‍ പങ്കുവെക്കുന്നു എന്നും പരാതിയില്‍

New Update
casa lege

കോട്ടയം: സംസ്ഥാനത്തു മത വിദ്വേഷം പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചു കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍)ക്കെതിരെ  കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി മുസ്ലിം യൂത്ത് ലീഗ്. 

Advertisment

വിദേശ രാജ്യങ്ങളില്‍ നടക്കുന്നതാണെന്ന തരത്തില്‍ വര്‍ഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ഫോട്ടോകളും വീഡിയോകളും കേരള മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു മത സൗഹൃദം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികളാണു കാസയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നു പരാതിയില്‍ ആരോപിക്കുന്നു.


മുന്‍പും മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മറ്റി കാസ ഇത്തരത്തില്‍ പ്രചാരണങ്ങളില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസ ഭാരവാഹികള്‍ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെത്തി സത്യവാങ്മൂലം നല്‍കിയതാണെന്നും എന്നാല്‍ തുടര്‍ച്ചയായി കേരളത്തില്‍ മൊത്തം പലഭാഗങ്ങളിലും ഇവര്‍ സംഘടന രൂപീകരിച്ചു മത വിദ്വേഷം നടത്തുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിവരികയാണെന്നും പരാതിയില്‍ പറയുന്നു.

മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹ്യ സലീം, സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവരാണു പരാതി നല്‍കിയത്.