ഇന്ത്യയും യുകെയും തമ്മിലുള്ള പുതിയ വ്യാപാര കരാർ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാകും- സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ

New Update
SANGEETHA SPICES BOAD

കൊച്ചി : ഇന്ത്യയും യുകെയും തമ്മിലുള്ള പുതിയ വ്യാപാര കരാർ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാകുമെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ . 99 ശതമാനത്തോളം വരുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കിയുള്ള യു കെയുടെ നടപടി ഇന്ത്യയിലെ ഉൽപാദന മേഖലയ്ക്കും കാർഷിക- വ്യാപാര സമൂഹത്തിനും ഏറെ ഗുണകരമാകും.

Advertisment

 സുഗന്ധവ്യഞ്ജനങ്ങള്‍ ഉൾപ്പെടെ അന്തരാഷ്ട്ര വിപണിയിൽ വലിയ ഡിമാന്റുള്ള ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുകയും നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്യുമെന്നും സംഗീത വിശ്വനാഥൻ പറഞ്ഞു .

Advertisment