മലബാര്‍ എക്‌സ്പ്രസിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ ആക്രമണം നടത്തിയത് മദ്യ ലഹരിയിൽ. ആക്രമണം നടത്തിയത് നിരവധി കേസുകളില്‍ പ്രതിയായ ആൾ. പ്രതി ആക്രമണം നടത്തിയത് ട്രെയിൻ ചിങ്ങവനം സ്റ്റേഷൻ പിന്നിട്ടപ്പോഴേക്കും

New Update
yathrakkaran

കോട്ടയം: മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍വെച്ച്‌ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച്‌ യാത്രക്കാരന്‍ ആക്രമണം നടത്തിയത് മദ്യ ലഹരിയിൽ. നിരവധി കേസുകളില്‍ പ്രതിയാണിയാൾ.ബുധനാഴ്ച രാത്രി 10 മണിക്ക് ട്രെയിൻ ചിങ്ങവനം സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് ആക്രമണം നടന്നത്.

Advertisment

പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. ടിക്കറ്റ് ഇല്ലാതെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. തുടന്ന് ടി.ടി.ഇ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ തർക്കമായി. പിന്നീട് പോലീസ് ഉദ്യോഗസ്ഥൻ എത്തി ഇയാളോട് അടുത്ത സ്റ്റേഷനിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. 

പ്രകോപിതനായ അക്രമി കത്തി വീശുകയായിരുന്നു.  പോലീസ് ഉദ്യോഗസ്ഥൻ ഒഴിഞ്ഞു മാറിയതിനാൽ ഗുരുതര പരുക്കേൽക്കാതെ രക്ഷപെട്ടു.  പ്രതി പിന്നീട് പോലീസ് ഉദ്യോഗസ്ഥാനെ വീണ്ടും കുത്താൽ ശ്രമിച്ചു. തുടർന്ന് അടുത്ത സ്റ്റേഷൻ എത്തിയപ്പോൾ കൂടുതൽ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കൊടുമൺ പോലീസ് സ്റ്റേഷനിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് പിടിയിലായ അനില്‍കുമാറെന്നു റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Advertisment