പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. ആവേശോജ്വല സീകരണം ഒരുക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍. പാലായില്‍ പ്രതിപക്ഷ നേതാവിനെ എടുത്ത് ഉയര്‍ത്തി വേദിയില്‍ എത്തിച്ച് അണികള്‍

New Update
satheesan ktm

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. ബാന്‍ഡ് മേളവും മുദ്രാവാക്യങ്ങളുമായി ആവേശോജ്വല സീകരണം ഒരുക്കി യുഡി.എഫ് പ്രവര്‍ത്തകര്‍.

Advertisment


ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്ന പുതുയുഗ യാത്രയുടെ ആദ്യ പരിപാടി പാലായിലാണ്  നടന്നത്. രാവിലെ ഒന്‍പതു മണിയോടെ ആശുപത്രി കവലയില്‍ എത്തിച്ചേരുന്ന ജാഥാ ക്യപ്റ്റന്‍ വി.ഡി.സതീശനെയും അംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയായ പുഴക്കര മൈതാനിയിലേക്ക് സ്വീകരിച്ചാനയിച്ചു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ സംഘത്തിന് സ്വീകരണം ഒരുക്കാന്‍ എത്തിയിരുന്നു. ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ എടുത്ത് ഉയര്‍ത്തിയാണ് അണികള്‍ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. 


അസംബ്ലിയില്‍ മന്ത്രിമാര്‍ ചോദിക്കുന്നയത് ഇതെന്താ പാല പാര്‍ട്ടിയില്‍പെട്ടവര്‍ ഒരു പാര്‍ട്ടിയെ പോലെയാണെല്ലോ പ്രവര്‍ത്തിക്കുന്നത് എന്നാണ്. യു.ഡി.എഫ് അതാണ്, ഒറ്റപാര്‍ട്ടിയിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതാണ് ടീം യു.ഡി.എഫ് എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

3425e50c-0a52-406a-af3c-b02c20d0608b

പാലാ നഗരസഭ അധ്യക്ഷ ദിയ ബിനുവിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനുള്ള നീക്കം യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുക്കും. ഞങ്ങളുടെ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നയാളാണ് ദിയ. സംരക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാവരും കവചം ഒരുക്കികൊടുക്കും. മാണി സി കാപ്പന്റെടുത്തേക്കും ആരും വരേണ്ട. ഞങ്ങളുടെ മുന്നണിയിലെ പ്രധാനപ്പെട്ട നേതാവാണ് കാപ്പനെന്നും സ്വീകരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

v d satheesan

തുടര്‍ന്ന് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലാണ് രണ്ടാമത്തെ പരിപാടിയിലും പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കി. ഈരാറ്റുപേട്ടയിലെ സ്വീകരണം കഴിഞ്ഞു സംഘം പോവുക കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ പരിപാടി നടക്കുന്നത് പൊന്‍കുന്നം രാജേന്ദ്ര മൈതാനിയിലേക്കാണ്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3-ന് ചങ്ങനാശേരി കവലയില്‍ സ്വീകരണം ഏറ്റുവാങ്ങും. ചങ്ങനാശേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പൊതുസമ്മേളനം ക്രമീകരിച്ചരിക്കുന്നത്.

2103b5a0-959f-4caf-9b3d-f282f6d00302

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുസമ്മേളനം നടക്കുന്ന പാമ്പാടി എം.ജി.എം ജങ്ഷനില്‍ വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവിനെയും സംഘാങ്ങളെയും സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്ക് യാത്രാ അംഗങ്ങളെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിക്കും. കോട്ടയത്താണ് ആദ്യ ദിവസത്തെ സമാപനം. വൈകുന്നേരം അഞ്ചിന് കോട്ടയം ചന്തക്കവലയില്‍ വി.ഡി.സതീശനെയും യാത്രാംഗങ്ങളെയും സ്വീകരിച്ച്  പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും. പൊതുസമ്മേളനം ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും.

Advertisment