പുതുക്കിയ ജി.എസ്.ടി. നിരക്ക് വാഹനങ്ങള്‍ക്കു പുറമേ നിര്‍മാണ മേഖലയ്ക്കും ഉത്തേജനം പകരും.   സിമന്റിനും കമ്പിക്കുമെല്ലാം വില കുറയും.. കുടുംബ ബജറ്റ് താളം തെറ്റാതെ കൊണ്ടുപോകാം

New Update
india

കോട്ടയം: ജി.എസ്.ടി നിരക്കുകള്‍ പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യത്തെ നിര്‍മാണ മേഖലയ്ക്കു കുതിപ്പേകുമെന്നു പ്രതീക്ഷ. സിമന്റിനും കമ്പിക്കുമെല്ലാം വില കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇതു സാധാരണക്കാര്‍ക്കു കൂടുതല്‍ ആശ്വാസമാകും.നിര്‍മാണ സാമഗ്രികളുടെ ഉയര്‍ന്ന വില കാരണം വീടുകളുടെ നിര്‍മാണ ചെലവ് കുതിച്ചുയരുന്ന അവസ്ഥയുണ്ട്.

Advertisment

ഒരു ചെറിയ വീട് വെക്കുമ്പോള്‍ പോലും 4 മുതല്‍ 6 ലക്ഷം രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇതു കുറയുമെന്ന പ്രതീക്ഷയാണുള്ളത്. കൂടാതെ എ.സി, എല്‍.ഇ.ഡി/എല്‍.സി.ഡി ടി.വികള്‍, ഡിഷ്വാഷര്‍, വാഹനങ്ങള്‍ എന്നിവയുടെ നികുതി 28ല്‍ നിന്നും 18 ശതമാനത്തിലേക്ക് താഴുമെന്നാണ് കരുതുന്നത്. ഇതിനോടകം സമ്മര്‍ദത്തിലായ ഇത്തരം ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് കൂട്ടാന്‍ നികുതി പരിഷ്‌ക്കാരത്തിന് കഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ നാല് സ്ലാബുകളായി തിരിച്ചിരിക്കുന്ന ജി.എസ്.ടി ഘടന ലളിതമായ രണ്ടു സ്ലാബിലേക്ക് മാറ്റുന്നതാണു പുതിയ ജി.എസ്.ടി പരിഷ്‌ക്കാരം. 0,5,12,18,28 എന്നിങ്ങനെയാണു നിലവില്‍ ജി.എസ്.ടി ഈടാക്കുന്നത്. ഇത് 5,12 എന്നിങ്ങനെ മാറ്റും. ഇപ്പോഴുള്ള 12 ശതമാനം നികുതി അഞ്ചിലേക്കും 28 ശതമാനം 18 ലേക്കും താഴ്ത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വലിയ തോതിലുള്ള ആശ്വാസം ലഭിക്കും.. സ്വകാര്യ അന്തിമ ഉപഭോഗ ചെലവിന്റെ 11.4 ശതമാനത്തിനും ജി.എസ്.ടി നിരക്ക് കുറവിന്റെ ഗുണങ്ങള്‍ ലഭിക്കും.

ഇതോടൊപ്പം ഭക്ഷണ ഇനത്തിനുള്ള ഉത്പന്നങ്ങള്‍ക്കാണ് നികുതി പരിഷ്‌ക്കാരത്തിന്റെ കൂടുതല്‍ ഗുണം ലഭിക്കുക. പാല്‍, വെണ്ണ, എണ്ണ, പഞ്ചസാര, സംസ്‌ക്കരിച്ച ഭക്ഷണം എന്നിവ 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്കു താഴും. ഇതു കുടുംബ ബജറ്റിനെ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment