/sathyam/media/media_files/2025/09/08/ujkuyu7y-vt-2025-09-08-22-16-33.jpg)
മുളന്തുരുത്തി: ചെങ്ങോലപ്പാടത്തെ റെയിൽ മേൽപ്പാലത്തിൻ്റെ ഉപരിതലം പൊളിഞ്ഞ് ഇളകി, വാർക്ക കമ്പികൾ പുറത്ത് കാണാൻ തുടങ്ങി.
പതിറ്റാണ്ടുകളോളം ജനങ്ങൾ അക്ഷമയോടെ കാത്തിരുന്ന് ലഭിച്ച റെയിൽ മേൽപ്പാലം നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയായാലും, അശാസ്ത്രീയമായ നിർമിതിയാലും ആണ് പൊളിഞ്ഞ് ഇളകി തുടങ്ങിയതെന്ന് ജനങ്ങൾ ആരോപിക്കുന്നു.
പാലത്തിൻ്റെ ഡെക്ക് സ്ലാബിന് മുകളിലെ വിയറിംഗ് കോട്ടിന് മതിയായ കനം ഇല്ലാത്തതാണ് പൊളിഞ്ഞ് ഇളകുന്നതിന് കാരണമെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച സിമൻറിന്റെ ഗുണനിലവാരക്കുറവ് മൂലമായിരിക്കാം കണ്ടം വിണ്ടു കീറുന്നത് പോലെ വിയറിംഗ് കോട്ട് വിണ്ടുകറിയിരിക്കുന്നത് .
പാലത്തിൻ്റെ എക്സ്പാൻഷൻ ഗ്യാപ്പ് ഫില്ല് ചെയ്ത രീതിയും, അശാസ്ത്രീയതയും, പൊളിഞ്ഞ് ഇളകലിന് കാരണമായേക്കാം. പാലം പണി പൂർത്തിയായതിന് ശേഷം കോൺക്രീറ്റിന് വേണ്ടത്ര നനവ് കിട്ടാതിരുന്നിട്ടുണ്ടെങ്കിലും കോൺക്രീറ്റ് പൊളിയാൻ സാധ്യതയുണ്ട്. റെയിൽവേ ആർഓബി അധികൃതർ അടിയന്തരമായി മേൽപ്പാലം പരിശോധിച്ച് തകരാറുകൾ ശാശ്വതമായി പരിഹരിക്കണമെന്ന് മുളന്തുരുത്തി പൗരാവലി ആവശ്യപ്പെടുന്നു.