പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞു.. ഇനി വിമതന്‍മാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. വിമതന്‍മാരെ പുറത്താക്കുമെന്നു പാര്‍ട്ടികള്‍

പോര്‍ക്കളത്തില്‍ ആരൊക്കെ ജനവിധിതേടുമെന്നു വ്യക്തമായി

New Update
election kottayam

കോട്ടയം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ പിന്‍മാറാതെ വിമതരായി നല്‍ക്കുന്നവരെ പുറത്താക്കാന്‍ രാഷട്രീയ പാര്‍ട്ടികള്‍. ഇത്തത്തോടെ പോര്‍ക്കളത്തില്‍ ആരൊക്കെ ജനവിധിതേടുമെന്നു വ്യക്തമായി. വിമതന്മാരുടെ ഭീഷണി ഒഴിവാക്കാന്‍ പ്രധാന മുന്നണികള്‍ കഠിന ശ്രമത്തിലായിരുന്നു.

Advertisment

ചിലയിടത്തു വിമതരെയും ഒരേ മുന്നണിയില്‍പ്പെട്ട രണ്ടു പേര്‍ ഒരു വാര്‍ഡില്‍ മത്സരിക്കുന്നത് ഒഴിവാക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസില്‍ വിമതസ്വരമുയര്‍ത്തിയ ജഷീര്‍ പള്ളിവയല്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചിരുന്നു. പത്രിക പിന്‍വലിക്കാത്ത വിമതന്മാര്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നു സി.പി.എമ്മും കോണ്‍ഗ്രസും വ്യക്തമാക്കുന്നു. വിമതന്‍മാരെ പുറത്താക്കുമെന്നു പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ചു വിമതന്മാര്‍ സംസ്ഥാനത്ത് കുറവെന്നാണു പ്രാഥമിക വിലയിരുത്തല്‍. യു.ഡി.എഫിനെയാണ് ഇതു സാധാരണ കാര്യമായി ബാധിക്കാറുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ തമ്മില്‍പോര് കുറവായിരുന്നതിനാല്‍ വിമതശല്യവും കുറഞ്ഞു. അതേസമയം, ബി.ജെ.പിക്കും ഇക്കുറി വിമതന്മാര്‍ തലവേദനയുണ്ടാക്കിയിരുന്നു.

ആദ്യമായി കോട്ടയത്ത  പോലും വിമതന്‍മാര്‍ ഉണ്ടായി.  അതേസമയം, പ്രതീക്ഷിച്ചതിലും കൂടുതല്‍ സ്ഥനാര്‍ഥികളുടെ പത്രിക തള്ളിയതു പാര്‍ട്ടികള്‍ക്കു തിരിച്ചടിയായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പത്രികയായാണു കൂടുതലായി തള്ളിയത്. ഇവയില്‍ ഏറെയും വനിതാ സ്ഥാനാര്‍ഥികളുടെയും. വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ഇടങ്ങളിലെല്ലാം ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

അതേസമയം, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികളെല്ലാം പ്രചാരണച്ചൂടിലാണ്. സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചാരണം കഴിഞ്ഞു കുടുംബ സംഗമം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളിലേക്കു കടന്നു. രണ്ടാഴ്ചക്കാലമാണ് ഇനി പ്രചാരണത്തിനു സ്ഥാനാര്‍ഥികളുടെ മുന്നിലുള്ളത്.

Advertisment