കോട്ടയം: ചരക്കു കപ്പൽ അപകടത്തിൽ രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നതു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം, ആധികാരികമായ വിവരം കിട്ടാതെ ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍.
അപകടത്തിന്റെ ആഘാതം ഏതെങ്കിലും തരത്തില്‍ ഉണ്ടാകുന്നതിനെ പ്രതിരോധിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഗൗരവമായി തന്നെ ശ്രദ്ധിക്കും. കപ്പലില്‍ എത്ര പേര്‍ ഉണ്ടായിരുന്നു, എത്ര പേര്‍ രക്ഷപെട്ടു എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ട്.
കപ്പലില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നു എന്നു മാത്രമാണ് ആദ്യം കിട്ടിയ സന്ദേശം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വൈകാതെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിയിപ്പു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.