വിശുദ്ധ കാർലോസ് അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ ദേവാലയം വരാപ്പുഴ അതിരൂപതയിൽ ! കാക്കനാട് പള്ളിക്കരയിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദേവാലയം ആശിർവദിച്ചു

New Update
ST CARLO ACUTI

കൊച്ചി: സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന  കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി  ലയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച പുണ്യദിനത്തിൽ തന്നെ വരാപ്പുഴ അതിരൂപതയിലെ  പള്ളിക്കരയിൽ   കാർലോ അക്വിറ്റസിന്റെ നാമധേയത്തിൽ  ലോകത്തിലെ തന്നെ ആദ്യ ദേവാലയം.  ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിച്ചു.

Advertisment

 യുവാക്കൾക്ക് പുണ്യ മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വി. കാർലോ അകിറ്റസിന്‍റെ ലോകത്തിലെ ഏറ്റവും പുതിയ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ഇന്നലെ   ആശിർവദിച്ചത്. വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക്  ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment