പൂട്ടിയിട്ട വീട്ടുപറമ്പില്‍ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിച്ചു. കവർച്ചാ ദൃശ്യങ്ങൾ ബംഗളൂരുവിൽ ഇരുന്ന് സിസിടിവിയിൽ കണ്ട് വീട്ടുടമ, പ്രതിക്കെതിരെ പൊലീസ് കേസ്

New Update
payyannur theft

കണ്ണൂർ: പൂട്ടിയിട്ട വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി തേങ്ങയും അടയ്ക്കയും മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്. കണ്ണൂര്‍ പയ്യന്നൂര്‍ കോറോമില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ച കോറോം സ്വദേശി തമ്പാനെതിരെയാണ് കേസെടുത്തത്.

Advertisment

പ്രതി വീട്ടില്‍ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവില്‍ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാല് മാസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്.

ആഗസ്റ്റ് മാസം മുതലാണ് വീട്ടുപറമ്പില്‍ കയറി പല തവണയായി തേങ്ങയും അടക്കയും മോഷ്ടിച്ചത്. ഈ മോഷണ ശ്രമങ്ങളെല്ലാം വീടിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളില്‍ പതിഞ്ഞു. ബെംഗളൂരുവില്‍ ഇരുന്ന് വീട്ടുടമ ഇതെല്ലാം കണ്ടു. 

തുടര്‍ന്ന് തെളിവ് സഹിതം മെയിലില്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് പരാതി അയക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Advertisment