തേക്കിൻക്കാട് മൈതാനം കലോത്സവ വേദിയാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; ഹർജിക്കാരന് 10,000 രൂപ പിഴ

New Update
1500x900_2772441-kalolsavam

തൃശൂർ: തേക്കിൻക്കാട് മൈതാനം കലോത്സവ വേദിയാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പതിനായിരം രൂപ പിഴചുമത്തിയാണ് ഹര്‍ജി തള്ളിയത്. 

Advertisment

ഹർജിക്കാരനായ തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിക്കാണ് പിഴയിട്ടത്. നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കലോത്സവ വേദിയുമായി ബന്ധപ്പെട്ട് നിർദേശങ്ങളടങ്ങിയ ഉത്തരവ് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ആ, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പോലും നോക്കാതെ കലോത്സവം തുടങ്ങുന്നതിനു മുമ്പ് ഹര്‍ജി നൽകിയതിനാണ് കോടതി പിഴ ചുമത്തിയത്. കലോത്സവത്തിനായി മരങ്ങൾ മുറിച്ചുമാറ്റിയതായി ഹര്‍ജിക്കാരൻ ആരോപിച്ചിരുന്നു. 

എന്നാൽ ഇക്കാര്യങ്ങൾ ഹര്‍ജിയിൽ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കർശന നിബന്ധനകളോടെയാണ് കലോത്സവത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ നേരത്തെ ഹൈക്കോടതി, കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നത്.

ഇതിനിടെയാണ് ഇത്തരം ആരോപണങ്ങളുമായി ഇയാൾ രം​ഗത്തെത്തിയത്. ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം തൃശൂരിൽ അരങ്ങേറുന്നത്. ജനുവരി 14ന് രാവിലെ 10 മണിക്ക് പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 

Advertisment