കോട്ടയം: വിമരിച്ച അധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ കുടിശിക വിതരണം പ്രതിസന്ധിയിയില്‍. അധ്യാപകര്‍ക്കു പി.എഫില്‍ നിന്നുള്ള വായ്പ എടുക്കുക്കുന്നതും ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനം അനിശ്ചിതത്വത്തിലാണ്.
സംസ്ഥാനത്തെ ഡിഇഒമാരില്ലാത്ത 23 വിദ്യാഭ്യാസ ജില്ലകളിലാണ് പ്രതിസന്ധിക്കു കാരണം. പൊതു വിദ്യാഭ്യാസ വകുപ്പ് യഥാസമയം സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധികള്‍ക്കു വഴിവെച്ചത്.
/sathyam/media/media_files/2025/06/02/fl6sOao8khmobvzGNvD6.webp)
സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും മുന്നോടിയായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ജനുവരി ഒന്നാം തീയതി കണക്കാക്കിയാണു സ്ഥാനക്കയറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ചെയ്യാറുള്ളത്. ഈ വര്‍ഷം ഇത് താമസിച്ചു. ഇതാണ് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും വൈകാന്‍ കാരണം.
ഡിഇഒമാരില്‍ 11 പേര്‍ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചു. 12 പേര്‍ വിരമിച്ചു. ഇതോടെയാണ് 23 ഡിഇഒ തസ്തികയില്‍ ആളില്ലാതെവന്നത്. ആകെയുള്ള 41 വിദ്യാഭ്യാസ ജില്ലകളില്‍ പകുതിയിലേറെയിടങ്ങളിലും ഡിഇഒമാരില്ലാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമാണിപ്പോള്‍.
ഡി.ഇ.ഒമാരില്ലാത്ത വിഭ്യാഭാസ ജില്ലകളില്‍ അധ്യാപകര്‍ക്ക് പി.എഫില്‍നിന്ന് വായ്പ എടുക്കുന്നതും എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പള ബില്‍ മാറുന്നതും പ്രതിസന്ധിയിലാണ്. പ്രഥമാധ്യാപകര്‍ വിരമിച്ച എയ്ഡഡ് സ്‌കൂളുകളിലെ ശമ്പള ബില്‍ മാറുന്നത് ഡിഇഒമാര്‍ വഴിയാണ്. അധ്യാപകരുടെയും പ്രഥമാധ്യാപകരുടെയും ഇന്‍ക്രിമെന്റ് പാസാക്കേണ്ടതും ഡി.ഇ.ഒ ആണ്. അധ്യാപകരുടെ ഗ്രേഡ് പാസാക്കാനും സാധിക്കുന്നില്ല.
/sathyam/media/media_files/2025/05/12/glBKeJ5izOuf0FWSWd6c.jpg)
2021 മുതലുള്ള ശമ്പളപരിഷ്‌കരണ കുടിശിക നല്‍കുന്നതും ബുദ്ധിമുട്ടിലായി. നിലവില്‍ സര്‍വീസിലുള്ളവരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുകയാണ്. എന്നാല്‍ വിരമിച്ചവര്‍ക്ക് കുടിശ്ശിക തുക പണമായി നല്‍കണം. ഡിഇഒമാരില്ലാത്തതിനാല്‍, ഇത് തടസപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍, പ്രതിസന്ധിയില്ലെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്.